വെ​ടി​വ​യ്പ് കേ​സി​ൽ കൊ​ല​ക്കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ
Monday, November 30, 2020 12:45 AM IST
കാ​സ​ർ​ഗോ​ഡ്: ബ​ന്തി​യോ​ട് അ​ടു​ക്ക​യി​ലെ വെ​ടി​വ​യ്പ് കേ​സി​ൽ കൊ​ല​ക്കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ. ത​ള​ങ്ക​ര സ്വ​ദേ​ശി അ​ബ്ദു​ൾ ആ​രി​ഫ് (അ​ച്ചു-33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. ഒ​ക്‌​ടോ​ബ​ർ 31ന് ​അ​ടു​ക്കം ബൈ​ദ​ല​യി​ലെ ഷെ​യ്ഖാ​ലി​യു​ടെ വീ​ട്ടി​ൽ ഇ​യാ​ളു​ടെ മ​ക​നെ തേ​ടി​യെ​ത്തി​യ ആ​രി​ഫും സം​ഘ​വും വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ഗ്ലാ​സ് വെ​ടി​വ​ച്ച് ത​ക​ർ​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​നാ​യി ഷെ​യ്ഖാ​ലി​യും ഭാ​ര്യ​യും മ​റ്റൊ​രു കാ​റി​ൽ സ​ഞ്ച​രി​ക്ക​വെ ഇ​തേ​സം​ഘം കാ​റി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നും പ​രാ​തി​യു​ണ്ട്. മൂ​ന്നു​വ​ർ​ഷം മു​ന്പ് പെ​ർ​മു​ദെയിലെ വ്യാ​പാ​രി രാ​മ​കൃ​ഷ്ണ​നെ പ​ട്ടാ​പ്പ​ക​ൽ ക​ട​യി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​ധാ​ന​പ്ര​തി​യാ​ണ് ആ​രി​ഫെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.