കള്ളന്‍റെ ‘പ്രകടന’ പത്രിക! മാവുങ്കാലിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് ആറുലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു
Saturday, November 28, 2020 11:56 PM IST
കാ​ഞ്ഞ​ങ്ങാ​ട് : പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് ആ​റു​ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. മാ​വു​ങ്കാ​ൽ ക​ല്യാ​ൺ റോ​ഡ് അ​മൃ​താ സ്കൂ​ളി​നു മു​ൻ​വ​ശ​ത്തെ പ്ര​വാ​സി പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. പ്ര​സാ​ദ് വി​ദേ​ശ​ത്താ​ണ്. ഭാ​ര്യ മേ​ബി​ൾ റോ​സ് മ​ക​ൻ പ്ര​മി​ത്തി​ന് അ​സു​ഖ​മാ​യ​തി​നാ​ൽ വെ​ള​ളി​യാ​ഴ്ച വൈ​കു​ന്നേ​രം വീ​ടു​പൂ​ട്ടി കു​ന്നു​മ്മ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലേ​യ്ക്ക് പോ​വു​ക​യും അ​വി​ടെ അ​ഡ്മി​റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വാ​തി​ൽ പൊ​ളി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. പി​ക്കാ​സ് കൊ​ണ്ട് വീ​ടി​ന്‍റെ മു​ൻ​വ​ശം കു​ത്തി​ത്തു​റ​ന്നാ​ണ് കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ തു​ണി​ക​ൾ​ക്കി​ട​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത​ത്. ഹൊ​സ്ദു​ർ​ഗ് ഇ​ൻ​സ്പെ​ക്ട​ർ ഇ. ​അ​നൂ​പ് കു​മാ​ർ, എ​സ്ഐ കെ.​പി. വി​നോ​ദ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​വ​ർ​ച്ച​യ്ക്ക് ഉ​പ​യോ​ഗി​ച്ച പി​ക്കാ​സ് വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി.

മ​ണം പി​ടി​ച്ച പോ​ലീ​സ് നാ​യ വി​ട്ടി​ൽ നി​ന്ന് 300 മീ​റ്റ​ർ അ​ക​ലെ​യു​ള്ള വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം​വ​രെ​യെ​ത്തി തി​രി​കെ​വ​ന്നു. ഒ​രാ​ഴ്ച മു​മ്പ് ആ​ലാ​മി​പ​ള്ളി കാ​രാ​ട്ടു വ​യ​ലി​നു സ​മീ​പ​ത്തെ ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​വ​ർ​ച്ച ന​ട​ന്നി​രു​ന്നു.

പൊ​യി​നാ​ച്ചി: അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി. മു​ന്നാ​ട് എ​യു​പി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​ൻ എ​ൻ.​എം. തോ​മ​സി​ന്‍റെ​യും കാ​സ​ർ​ഗോ​ഡ് മ​ഡോ​ണ എ​യു​പി സ്കൂ​ൾ അ​ധ്യാ​പി​ക ഷീ​ല ചാ​ക്കോ​യു​ടെ​യും പൊ​യി​നാ​ച്ചി പ​റ​ന്പി​ലെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​മോ​തി​രം ക​വ​ർ​ന്നു. മു​റി​ക​ളി​ലെ മൂ​ന്ന് അ​ല​മാ​ര​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ മു​ഴു​വ​ൻ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്.

വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ​പൂ​ട്ട് ത​ക​ർ​ന്ന നി​ല​യി​ലാ​ണു​ള്ള​ത്. വീ​ടി​ന്‍റെ മു​ന്പി​ലെ ഷെ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണി​യാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പൂ​ട്ട് ത​ക​ർ​ത്തി​രി​ക്കു​ന്ന​ത്. തോ​മ​സും ഷീ​ല​യും ബു​ധ​നാ​ഴ്ച രാ​വി​ലെ ക​ണ്ണൂ​രി​ലെ കു​ടും​ബ​വീ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. 14,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. മേ​ൽ​പ്പ​റ​ന്പ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.