കാസര്‍ഗോഡ്: ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാലുപേര്‍ക്കും വിദേശത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 96 പേര് രോഗമുക്തരായി. കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്ഥാപനം തിരിച്ചുള്ള കണക്ക്: കുറ്റിക്കോല്‍- 12, പുല്ലൂര്‍-പെരിയ-എട്ട്, കോടോം-ബേളൂര്‍, ചെറുവത്തൂര്‍, പള്ളിക്കര, ബേഡഡുക്ക, കാറഡുക്ക-ഏഴ്, കിനാനൂര്‍-കരിന്തളം, അജാനൂര്‍, ഉദുമ-ആറ്, കാഞ്ഞങ്ങാട്, ചെമ്മനാട്-അഞ്ച്, കള്ളാര്‍, പനത്തടി, പിലിക്കോട്, വലിയപറമ്പ, മുളിയാര്‍, ദേലംപാടി, പുത്തിഗെ-നാല്, ബളാല്‍, വെസ്റ്റ് എളേരി, നീലേശ്വരം, കാസർഗോഡ്-മൂന്ന്, ചെങ്കള, മധൂര്‍, മീഞ്ച-രണ്ട്, ഈസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി, എന്മകജെ, കുമ്പള, മടിക്കൈ, മൊഗ്രാല്‍പുത്തൂര്‍, പൈവളികെ, തൃക്കരിപ്പൂര്‍-ഒന്ന്. ആകെ നിരീക്ഷണത്തിലുള്ളത് 7,896 പേരാണ്. 93 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. 21,692 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 20,384 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 231 ആയി. നിലവില്‍ 1,077 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.