നീ​ലേ​ശ്വ​രം-​കാ​ലി​ക്ക​ട​വ്‌ റോ​ഡ്: അ​രി​കു​യ​ർ​ത്താ​ത്ത​തി​നാ​ൽ അ​പ​ക​ടം പ​തി​വാ​കു​ന്നു
Saturday, November 28, 2020 11:56 PM IST
ചെ​റു​വ​ത്തൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ നീ​ലേ​ശ്വ​രം-​കാ​ലി​ക്ക​ട​വ് റോ​ഡി​ന്‍റെ അ​രി​കു​യ​ർ​ത്താ​ത്ത​ത് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്നു.

റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നീ​ലേ​ശ്വ​രം മു​ത​ൽ മ​ട്ട​ലാ​യി വ​രെ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ് പു​തി​യ അ​പ​ക​ട​വ​ഴി തു​റ​ന്ന​ത്. നി​ല​വി​ലെ റോ​ഡി​ന് മു​ക​ളി​ലാ​ണ് ടാ​റി​ടു​ന്ന​ത്. റോ​ഡ് പൊ​ക്കം കൂ​ടു​ക​യും അ​രി​ക് കു​ഴി​യാ​വു​ക​യും ചെ​യ്ത​തോ​ടെ അ​പ​ക​ടം പ​തി​വാ​യി​രി​ക്ക​യാ​ണ്. അ​രി​കി​ൽ​നി​ന്ന്‌ വാ​ഹ​നം റോ​ഡി​ലേ​ക്ക് ക​യ​റ്റാ​നു​ള്ള പ്ര​യാ​സ​വു​മേ​റെ​യാ​ണ്.

നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​രി​കി​ലേ​ക്ക് തെ​ന്നി​വീ​ണു. വാ​ഹ​നം അ​രി​കി​ലേ​ക്ക് മ​റി​യു​ക​യും യാ​ത്രി​ക​ർ റോ​ഡി​ൽ ത​ല​യി​ടി​ച്ച് വീ​ഴു​ക​യും ചെ​യ്യു​ന്നു. ഇ​ന്ന​ലെ ചെ​റു​വ​ത്തൂ​ർ ചെ​ക്ക്‌​പോ​സ്റ്റി​ന​ടു​ത്ത്‌ ലോ​റി മ​റി​ഞ്ഞ​ത്‌ അ​രി​കി​ലെ കു​ഴി​യി​ൽ വീ​ണ് നി​യ​ന്ത്ര​ണം തെ​റ്റി​യാ​ണ്. നി​ര​പ്പി​ൽ​നി​ന്ന്‌ അ​ര​മീ​റ്റ​ർ​വ​രെ റോ​ഡ് ഉ​യ​ർ​ന്ന ഭാ​ഗ​ങ്ങ​ളു​ണ്ട്. ഞാ​ണ​ങ്കൈ, മ​ട്ട​ലാ​യി, ക​ണ്ണം​കു​ളം, മ​യ്യി​ച്ച തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ഭീ​ഷ​ണി. ടാ​റി​ടു​ന്ന​തോ​ടൊ​പ്പം അ​രി​ക് നി​ക​ത്തി അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ജാ​ഗ്ര​ത കാ​ണി​ച്ചി​ല്ലെ​ങ്കി​ൽ വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ​ക്ക് ദേ​ശീ​യ​പാ​ത​യോ​രം വ​ഴി​മാ​റു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.