കോ​വി​ഡ് സ്‌​പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് ഡി​എം​ഒ ന​ൽ​കു​ന്ന പ​ട്ടി​ക​യി​ൽ ഉ​ള്ള​വ​ർ​ക്ക് മാ​ത്രം
Saturday, November 28, 2020 11:56 PM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​ർ​ക്കും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യു​ള്ള സ്‌​പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് മാ​ത്ര​മാ​ണ് ന​ൽ​കു​ക​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. റി​വേ​ഴ്‌​സ് ക്വാ​റ​ന്‍റൈ​നി​ൽ ഉ​ള്ള​വ​ർ​ക്ക് സ്‌​പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​നു​വ​ദി​ക്കി​ല്ല. ഡി​സം​ബ​ർ അ​ഞ്ച് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ​യു​ള്ള കോ​വി​ഡ്-19 രോ​ഗി​ക​ൾ, അ​വ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റ് ഡി​എം​ഒ ത​യാ​റാ​ക്കു​ക.

പ്ര​ത്യേ​കം നി​യോ​ഗി​ച്ച സ്‌​പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രും സ്‌​പെ​ഷ​ൽ പോ​ളിം​ഗ് അ​സി​സ്റ്റ​ൻ​റു​മാ​രും പി​പി​ഇ കി​റ്റ് ധ​രി​ച്ച് വീ​ടു​ക​ളി​ലോ ആ​ശു​പ​ത്രി​ക​ളി​ലോ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലോ ചെ​ന്നാ​വും സ്‌​പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് വി​ത​ര​ണം ന​ട​ത്തു​ക. ഈ ​ഉ​ദ്യോ​ഗ​സ്ഥ​രെ ബ്ലോ​ക്കു​ക​ളി​ലേ​ക്കും ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്കും നി​യോ​ഗി​ക്കു​ന്ന റാ​ൻ​ഡ​മൈ​സേ​ഷ​ൻ യോ​ഗ​ത്തി​ൽ ന​ട​ത്തി. സ്‌​പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് വി​ത​ര​ണം രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്ക് നി​രീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. പ​ക്ഷേ വി​ത​ര​ണ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.