എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രേ ‌വ്യാ​ജ പ്ര​ചാ​ര​ണം: അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി
Saturday, November 28, 2020 12:57 AM IST
കാ​സ​ർ​ഗോ​ഡ്: മു​ളി​യാ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ര്‍​ഡി​ലെ എ​ല്‍​ഡി​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി അ​ഷ്‌​റ​ഫി​നെ മോ​ശ​മാ​യ രീ​തി​യി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന സ​മൂ​ഹ്യ​മാ​ധ്യ​മ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മു​സ്‌​ലിം ലീ​ഗി​ലെ എ​സ്.​എം. മു​ഹ​മ്മ​ദ് കു​ഞ്ഞി ആ​ദൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പ്ര​ചാ​ര​ണ​ത്തി​നു​പി​ന്നി​ല്‍ ലീ​ഗാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ക്കാ​ന്‍ ആ​സൂ​ത്രി​ത​ശ്ര​മം ന​ട​ക്കു​ന്ന​താ​യും പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ​രാ​ണ് ഇ​തി​നു​പി​ന്നി​ലെ​ന്നും മു​ഹ​മ്മ​ദ്കു​ഞ്ഞി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.