യു​ഡി​എ​ഫ് വി​മ​ത എ​ല്‍​ഡി​എ​ഫി​ന് "അ​പ​ര'​യാ​യി
Saturday, November 28, 2020 12:57 AM IST
കാ​സ​ർ​ഗോ​ഡ്: ഇ​തു​വ​രെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന വ​നി​താ​നേ​താ​വ് ത​ന്നെ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രേ വി​മ​ത​യാ​യി മ​ത്സ​രി​ക്കു​മ്പോ​ള്‍ സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ച​ങ്കി​ടി​പ്പു​ണ്ടാ​കേ​ണ്ട​ത് സ്വ​ന്തം മു​ന്ന​ണി​ക്കാ​ണ്. പ​ക്ഷേ പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ര്‍​ഡി​ല്‍ ഉ​ണ്ടാ​യ​ത് ച​ക്കി​നു​വ​ച്ച​ത് കൊ​ക്കി​നു കൊ​ള്ളു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​തു​വ​രെ 12-ാം വാ​ര്‍​ഡ് മു​തി​ര​ക്കൊ​വ്വ​ലി​ല്‍​നി​ന്നു​ള്ള അം​ഗ​വും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സി​ലെ ടി.​കെ. സു​ബൈ​ദ​യാ​ണ് വീ​ണ്ടും സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വി​മ​ത​യാ​യി പ​ത്രി​ക ന​ല്‍​കി​യ​ത്. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്തു​ത​ന്നെ മു​ന്ന​ണി ധാ​ര​ണ തെ​റ്റി​ച്ചു​വെ​ന്ന​തി​ന്‍റെ പേ​രി​ല്‍ ഇ​വ​ര്‍ യു​ഡി​എ​ഫു​മാ​യി ഉ​ട​ക്കി​ലാ​യി​രു​ന്നു. സ്വ​ന്തം മു​ന്ന​ണി​ത​ന്നെ അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്നെ​ങ്കി​ലും എ​ല്‍​ഡി​എ​ഫി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് തു​ട​ര്‍​ന്ന​ത്. ഇ​ത്ത​വ​ണ സ്വാ​ഭാ​വി​ക​മാ​യും പാ​ര്‍​ട്ടി സീ​റ്റ് നി​ഷേ​ധി​ച്ചു. പ​ക​രം കോ​ണ്‍​ഗ്ര​സി​ലെ ത​ന്നെ പി. ​സ​ബൂ​റ​യെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി. സു​ബൈ​ദ വി​മ​ത​യാ​യി പ​ത്രി​ക ന​ല്‍​കു​ക​യും ചെ​യ്തു.
ഇ​നി​യാ​ണ് ആ​ന്‍റി ക്ലൈ​മാ​ക്‌​സ്. ഇ​രു​മു​ന്ന​ണി​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം നി​ല്‍​ക്കു​ന്ന പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ല്‍ ഓ​രോ വാ​ര്‍​ഡും ഇ​രു​പ​ക്ഷ​ത്തി​നും നി​ര്‍​ണാ​യ​ക​മാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ കൈ​വി​ട്ടു​പോ​യ ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കാ​നാ​യി ഓ​രോ വാ​ര്‍​ഡു​ക​ളി​ലും അ​ള​ന്നും തൂ​ക്കി​യു​മാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ശ്ച​യി​ച്ച​ത്. മു​തി​ര​ക്കൊ​വ്വ​ല്‍ വാ​ര്‍​ഡ് പി​ടി​ക്കാ​നു​ള്ള ദൗ​ത്യ​മേ​ല്‍​പ്പി​ച്ച​ത് ക​ഴി​ഞ്ഞ​ത​വ​ണ ചെ​റു​വ​ത്തൂ​ർ ഡി​വി​ഷ​നി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ നേ​താ​വ് പി.​സി. സു​ബൈ​ദ​യെ​യാ​ണ്. 2010-15 കാ​ല​ത്ത് പ​ട​ന്ന പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​സി. സു​ബൈ​ദ​യെ​യാ​ണ് ഇ​ത്ത​വ​ണ ഭ​ര​ണം കി​ട്ടി​യാ​ല്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പാ​ര്‍​ട്ടി പ​രി​ഗ​ണി​ക്കു​ന്ന​ത്.
ഇ​തി​നി​ട​യി​ല്‍ ഈ ​വാ​ര്‍​ഡി​ല്‍ ടി.​കെ. സു​ബൈ​ദ സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യാ​യി വ​ന്ന​തോ​ടെ പേ​രി​ലു​ള്ള സാ​ദൃ​ശ്യ​വും വാ​ര്‍​ഡി​ലെ വ്യ​ക്തി​ബ​ന്ധ​ങ്ങ​ളും കൊ​ണ്ട് ത​ങ്ങ​ള്‍​ക്കു കി​ട്ടാ​നു​ള്ള വോ​ട്ടു​ക​ള്‍ യു​ഡി​എ​ഫ് വി​മ​ത ത​ട്ടി​യെ​ടു​ക്കു​മോ​യെ​ന്ന സം​ശ​യ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ഇ​ട​തു ക്യാ​മ്പ്. എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രേ ചു​ളു​വി​ല്‍ ഒ​രു അ​പ​ര​യെ കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് യു​ഡി​എ​ഫ്.