ജില്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോസിയേഷൻ ‘കളരിക്ക് പുറത്ത്’
Saturday, November 28, 2020 12:52 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​സ​ർ​ഗോ​ഡ് ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്.
അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ൽ 18 ക​ള​രി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന രേ​ഖ കൗ​ൺ​സി​ലി​ന് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ നേ​രി​ട്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്ന് ക​ള​രി​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​യ​ത്. ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍ 17 ന് ​ചി​റ്റാ​രി​ക്കാ​ൽ സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി​യ ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​നും കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​രം ഉ​ണ്ടാ​യി​രു​ന്നി​ല്ല.
ജി​ല്ല​യി​ൽ 26 സ​ജീ​വ ക​ള​രി​ക​ൾ ഉ​ണ്ടാ​യി​ട്ടും മൂ​ന്ന് ക​ള​രി​ക​ളു​മാ​യി അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും 450 ഓ​ളം ക​ള​രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​ത്ത​തും ഗു​രു​ത​ര വീ​ഴ്ച​യാ​യി അ​ന്വേ​ഷ​ണ ക​മ്മി​റ്റി വി​ല​യി​രു​ത്തു​ന്നു.
സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ക​ള​രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​ത്ത​തി​ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​നോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ലെ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ പി​രി​ച്ചു​വി​ട്ട് സം​ഘ​ട​ന പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.