ഇ​ട​തു​സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പൊ​തു​പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് ഇ​ന്ന് തു​ട​ക്കം
Saturday, November 28, 2020 12:52 AM IST
കാ​സ​ര്‍​ഗോ​ഡ്: പു​ത്തി​ഗെ, കു​മ്പ​ള ഡി​വി​ഷ​നു​ക​ളി​ല്‍ നി​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പൊ​തു പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. പു​ത്തി​ഗെ​യി​ലെ സ്ഥാ​നാ​ര്‍​ഥി വി​ജ​യ​കു​മാ​റി​ന്‍റെ പ​ര്യ​ട​നം ഉ​ച്ച​യ്ക്ക് 2.30 ന് ​കാ​ട്ടു​കു​ക്കെ​യി​ല്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ പു​ത്തി​ഗെ പ​ഞ്ചാ​യ​ത്തി​ലും 30ന് ​പൈ​വ​ളി​ഗെ, വൊ​ര്‍​ക്കാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം ന​ട​ത്തും. കു​മ്പ​ള ഡി​വി​ഷ​ന്‍ സ്ഥാ​നാ​ര്‍​ഥി കെ. ​ശാ​ലി​നി​യു​ടെ പൊ​തു​പ്ര​ചാ​ര​ണം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ക​ള​ത്തൂ​രി​ല്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം വി.​പി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്നും നാ​ളെ​യും കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലും തി​ങ്ക​ളാ​ഴ്ച മൊ​ഗ്രാ​ല്‍-​പു​ത്തൂ​രി​ലും സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം ന​ട​ത്തും.