നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക്യാ​രി​ബാ​ഗു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു
Saturday, November 28, 2020 12:52 AM IST
നീ​ലേ​ശ്വ​രം: നി​രോ​ധ​ന​ത്തെ തു​ട​ര്‍​ന്നും പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ള്‍ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ റെ​യ്ഡി​ല്‍ 82 കി ​ലോ​ഗ്രാം പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. നീ​ലേ​ശ്വ​രം മ​ത്സ്യ​മാ​ര്‍​ക്ക​റ്റ്, കോ​ട്ട​പ്പു​റം, ആ​ന​ച്ചാ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ ബേ​ക്ക​റി​ക​ള്‍, പ​ഴം, പ​ച്ച​ക്ക​റി​ക്ക​ട​ക​ളി​ല്‍ നി​ന്നാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. പ​രി​ശോ​ധ​ന​യ്ക്ക് ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​വി. രാ​ജീ​വ​ന്‍ നേ​തൃ​ത്വം ന​ല്‍​കി. ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ടി. ​നാ​രാ​യ​ണി, ടി.​വി.​രാ​ജ​ന്‍, കെ.​വി. ബീ​നാ​കു​മാ​രി, പി.​പി.​സ്മി​ത എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.