ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ വീ​ണ്ടും റി​മാ​ൻ​ഡി​ൽ; ചോ​ദ്യംചെ​യ്യാ​ന്‍ കോ​ട​തി​യു​ടെ അ​നു​മ​തി
Friday, November 27, 2020 12:49 AM IST
പ​യ്യ​ന്നൂ​ര്‍: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം.​സി.​ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ വീ​ണ്ടും റി​മാ​ൻ​ഡി​ൽ. ഇ​തി​നി​ടെ പ്ര​തി​യെ ചോ​ദ്യംചെ​യ്യാ​ന്‍ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന ക്രൈം​ബ്രാ​ഞ്ച് സം​ഘം​ത്തി​ന്‍റെ അ​പേ​ക്ഷ​യി​ൽ ചോ​ദ്യംചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ​യ്യ​ന്നൂ​ർ ജു​ഡീ​ഷൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് ചോ​ദ്യംചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​യ്യ​ന്നൂ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കേ​സു​ക​ളി​ലാ​ണ് എം.​സി. ഖ​മ​റു​ദ്ദീ​ൻ വീ​ണ്ടും റി​മാ​ൻ​ഡി​ലാ​യ​ത്. ഈ ​കേ​സു​ക​ളി​ൽ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ​ത്തി ചോ​ദ്യംചെ​യ്യും. എം​എ​ല്‍​എ​യാ​യ​തി​നാ​ല്‍ കോ​ട​തിന​ട​പ​ടി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സ്പീ​ക്ക​റെ അ​റി​യി​ച്ചി​രി​ക്ക​ണ​മെ​ന്നും കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ലു​ണ്ട്.
ഫാ​ഷ​ന്‍ ഗോ​ള്‍​ഡി​നെ​തി​രേ പ​യ്യ​ന്നൂ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ട 21 കേ​സു​ക​ളി​ല്‍ 13 കേ​സു​ക​ളി​ലാ​ണ് പ്ര​തി​യെ ഹാ​ജ​രാ​ക്കാ​നു​ള്ള പ്രൊ​ഡ​ക്‌ഷ​ന്‍ വാ​റ​ണ്ട് കോ​ട​തി ന​ല്‍​കി​യി​രു​ന്ന​ത്. കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​മ​റു​ദ്ദീ​നെ ചോ​ദ്യംചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആവശ്യപ്പെട്ട് അന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഡി​വൈ​എ​സ്പി സു​നി​ല്‍​കു​മാ​റാ​ണ് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ക​മ​റു​ദ്ദീ​നെ 23ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്. എ​ന്നാ​ല്‍ ക​മ​റു​ദ്ദീ​ന്‍ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​തി​നാ​ല്‍ ന​ട​പ​ടി​ക​ള്‍ ഇ​ന്ന​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. റി​മാ​ൻ​ഡ് കാ​ലാ​വ​ധി​ക്കു​ള്ളി​ലാ​യ​തി​നാ​ല്‍ ചി​കി​ത്സ​യ്ക്കുശേ​ഷം ക​മ​റു​ദ്ദീ​ന്‍ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് കോ​ട​തി​യു​ടെ ഇ​ന്ന​ല​ത്തെ ന​ട​പ​ടി.