ബാ​ല​വേ​ല​യ്ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി: ശി​ശു​ക്ഷേ​മ സ​മി​തി
Friday, November 27, 2020 12:42 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ ബാ​ല​വേ​ല ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ശി​ശു​ക്ഷേ​മ​സ​മി​തി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ വ​രി​ക​യും അ​ന്ത​ര്‍ സം​സ്ഥാ​ന ട്രെ​യി​ന്‍-​ബ​സ് സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്ത​തോ​ടെ ജി​ല്ല​യി​ലെ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ ബാ​ല​വേ​ല വ​ര്‍​ധി​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള കു​ഴ​ല്‍​ക്കി​ണ​ര്‍ വാ​ഹ​ന​ത്തി​ല്‍ ജി​ല്ല​യി​ലെ​ത്തി​യ മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ കു​ട്ടി​യെ അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ക്ക​വേ കാ​ഞ്ഞ​ങ്ങാ​ട് ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ക്കി​യി​രു​ന്നു. തൊ​ഴി​ല്‍ ആ​വ​ശ്യ​ത്തി​ന് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ബാ​ല​വേ​ല ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ചൈ​ല്‍​ഡ് ലൈ​നി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റാ​യ 1098 ലും ​ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ഓ​ഫീ​സ് ന​മ്പ​റാ​യ 04994 238 800 ലും ​ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ് ന​മ്പ​റാ​യ 04994 04994 256 950 ലും ​ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ് ന​മ്പ​റാ​യ 04994 256990 ലും ​പ​രാ​തി അ​റി​യി​ക്കാ​ന്‍ വി​ളി​ക്കാം.