‘കെ​ശ്രീ’ മാ​സ്‌​കു​മായി കു​ടും​ബ​ശ്രീ
Friday, November 27, 2020 12:42 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന കെ​ശ്രീ ത്രീ​ലെ​യ​ര്‍ മാ​സ്കു​ക​ള്‍ വി​പ​ണി​യി​ല്‍. ഖാ​ദി, കോ​ട്ട​ണ്‍ തു​ണി​ത്ത​ര​ങ്ങ​ളി​ല്‍ ത​യാ​റാ​ക്കു​ന്ന മാ​സ്‌​കി​ന് 30 രൂ​പ​യാ​ണ് വി​ല.
കു​ടും​ബ​ശ്രീ ഉ​ത്സ​വ​ത്തി​ലും http://www.kudumbashreebazar.com ലും ​മാ​സ്‌​ക് ല​ഭ്യ​മാ​ണ്. 30 വ​രെ ഓ​ഫ​റു​ക​ളോ​ടെ​യും ശേ​ഷം ഇ​ള​വു​ക​ളി​ല്ലാ​തെ​യും മാ​സ്‌​ക് വാ​ങ്ങാം.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്ത് താ​ല്‍​ക്കാ​ലി​ക​മാ​യി ത​യ്യാ​റാ​ക്കി​യ സ്റ്റാ​ളി​ല്‍ ന​ട​ന്ന മാ​സ്‌​ക് വി​പ​ണ​ന മേ​ള​യ്ക്ക് വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. മി​ക​ച്ച ഫി​നി​ഷിം​ഗും വി​ല​ക്കു​റ​വും മാ​സ്‌​കി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​ണ്.
സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലു​ള്ള മാ​സ്‌​ക് വി​ത​ര​ണ​ത്തെ​ക്കു​റി​ച്ച് ജി​ല്ലാ മി​ഷ​ന്‍ ആ​ലോ​ചി​ച്ച് വ​രി​ക​യാ​ണെ​ന്നും വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍​ക്ക് നേ​ര​ത്തേ ത​ന്നെ കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ കെ​ശ്രീ മാ​സ്‌​കു​ക​ള്‍ വി​ത​ര​ണം ചെ​യ്തി​രു​ന്നു​വെ​ന്നും ജി​ല്ലാ മി​ഷ​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി.​സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.