പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു
Wednesday, November 25, 2020 10:06 PM IST
കൂ​ത്തു​പ​റ​മ്പ്: കൈ​തേ​രി ആ​റ​ങ്ങാ​ട്ടേ​രി​യി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം. വീ​ടി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് നാ​ലു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. ആ​റ​ങ്ങാ​ട്ടേ​രി​യി​ലെ കൃ​പ ക്വാ​ർ​ട്ടേ​ഴ്സി​ൽ ബാ​ബു​വി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. രാ​വി​ലെ ബാ​ബു​വും ഭാ​ര്യ ഷീ​ജ​യും ജോ​ലി​ക്ക്‌ പോ​യി​രു​ന്നു. 2.45 ഓ​ടെ ഷീ​ജ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് പൂ​ട്ടി​യ വീ​ടി​ന്‍റെ പു​റ​കു​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്നി​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ര​ണ്ടു വ​ള​ക​ൾ, ഒ​രു ലോ​ക്ക​റ്റ്, ക​മ്മ​ൽ, കു​ട്ടി​ക​ളു​ടെ ര​ണ്ട് ബ്രേ​സ്‌​ലെ​റ്റു​ക​ൾ, 18 ചെ​റു​മോ​തി​ര​ങ്ങ​ൾ എ​ന്നി​വ ക​വ​ർ​ച്ച ചെ​യ്ത​താ​യി മ​ന​സി​ലാ​യ​ത്. കൂ​ത്തു​പ​റ​മ്പ് പോ​ലീ​സും ക​ണ്ണൂ​രി​ൽ​നി​ന്നെ​ത്തി​യ ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി.