കാ​റി​ല്‍ ക​ട​ത്തി​യ ക​ര്‍​ണാ​ട​ക മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Wednesday, November 25, 2020 10:06 PM IST
കു​മ്പ​ള: കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 288 കു​പ്പി ക​ര്‍​ണാ​ട​ക മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. കു​മ്പ​ള സ്വ​ദേ​ശി നി​തേ​ഷി(27)​നെ​യാ​ണ് ക​ഞ്ചി​ക്ക​ട്ട പാ​ല​ത്തി​ന് സ​മീ​പം പോ​ലീ​സി​ന്‍റെ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ടി​കൂ​ടി​യ​ത്. കാ​റി​ന്‍റെ ഡി​ക്കി​യി​ലും പി​ന്‍​സീ​റ്റി​ലു​മാ​യാ​ണ് മ​ദ്യ​ക്കു​പ്പി​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. കു​മ്പ​ള എ​സ്‌​ഐ എ.​സ​ന്തോ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.