ചേ​ലേ​രി മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം
Wednesday, November 25, 2020 10:06 PM IST
മ​യ്യി​ൽ: ചേ​ലേ​രി മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം. ചേ​ലേ​രി നേ​താ​ജി സ്മാ​ര​ക വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​വ​ള​പ്പി​ൽ ന​ട​ത്തി​യ മ​ര​ച്ചീ​നി കൃ​ഷി പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ജൂ​ണി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് 18000 രൂ​പ ചെ​ല​വി​ൽ കൃ​ഷി ന​ട​ത്തി​യ​ത്.

വി​ള​വെ​ടു​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ മ​ര​ച്ചീ​നി ന​ശി​പ്പി​ച്ച​ത്.
പ​ന്നി ശ​ല്യം കാ​ര​ണം പ്ര​ദേ​ശ​ത്ത് കൃ​ഷി ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യാ​ണ് പ​ന്നി​ക​ൾ താ​വ​ള​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. പ​ന്നി ശ​ല്യം കാ​ര​ണം പു​ല​ർ​ച്ചെ പ​ത്ര​വി​ത​ര​ണ​ത്തി​ന് പോ​കു​ന്ന​വ​രും വ്യാ​യാ​മ​ത്തി​നി​റ​ങ്ങു​ന്ന​വ​രും വ​ൻ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.