പ്രതി​ഷേ​ധവുമായി മാ​ധ്യ​മപ്ര​വ​ര്‍​ത്ത​കരുടെ സമരസദസ്
Wednesday, November 25, 2020 10:06 PM IST
ക​ണ്ണൂ​ര്‍: വേ​ജ് ബോ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ ഇ​ല്ലാ​താ​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കി​ന് പി​ന്തു​ണ​യുംഐ​ക്യ​ദാ​ര്‍​ഢ്യ​വും പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സ്‌​ക്ല​ബി​ന് മു​ന്നി​ല്‍ കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​നും കേ​ര​ള ന്യൂ​സ് പേ​പ്പ​ര്‍ എം​പ്ലോ​യീ​സ് യൂ​ണി​യ​നും സം​യു​ക്ത​മാ​യി പ്ര​തി​ഷേ​ധ സ​മ​രസ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. പ്ര​സ്‌​ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ.​കെ.​ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.