കുന്നുംകൈ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വെസ്റ്റ് എളേരി പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്വന്ഷന് കുന്നുംകൈ എയുപി സ്കൂളില്‍ കെപിസിസി ജനറല്‍സെക്രട്ടറി ബാലകൃഷ്ണന് പെരിയ ഉദ്ഘാടനം ചെയ്തു. ജാതിയിൽ അസിനാർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ ലത്തീഫ് നീലഗിരി മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, എ.സി. ജോസ്, ജോയി കിഴക്കരക്കാട്ട്, എ. ദുല്‍കിഫിലി, കെ.ജെ. വര്‍ക്കി, ടി.ആർ. രാഘവൻ, പി. ഉമർ മൗലവി, മാത്യു വർക്കി, എ.വി. അബ്ദുൾ ഖാദർ, ജോമോൻ ജോസ്, രാജേഷ് തമ്പാൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പ്രകടനപത്രിക പുറത്തിറക്കി.
എല്ലായിടത്തും കുടിവെള്ളവിതരണം, പഞ്ചായത്ത് ഓഫീസ് കെട്ടിടനിർമാണം, വനിതാ ഐടിഐയ്ക്ക് കെട്ടിടം, ടർഫ് ഗ്രൗണ്ട്, പിഎസ്സി കോച്ചിംഗ് സെന്റര്‍, വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസ് സെന്റർ, കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ.