ഒ​മ്പ​തി​ട​ത്ത് ത​നി​ച്ചു മ​ത്സ​രി​ക്കാ​ൻ കേ​ര​ള കോ​ൺ.​ജോ​സ​ഫ് വി​ഭാ​ഗം
Wednesday, November 25, 2020 12:32 AM IST
വെ​ള്ള​രി​ക്കു​ണ്ട്: യു​ഡി​എ​ഫി​ന്‍റെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ട്ടു വാ​ർ​ഡു​ക​ളി​ലും ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലും ത​നി​ച്ച് മ​ത്സ​രി​ക്കാ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജോ​സ​ഫ് വി​ഭാ​ഗം. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ ര​ഞ്ജി​ജി​ത്ത് പു​ളി​യ​ക്കാ​ട​ൻ, പ​ത്താം വാ​ർ​ഡി​ൽ സി​ജി ക​ട്ട​ക്ക​യം, ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ മ​നോ​ജ് വ​ലി​യ​പ്ലാ​ക്ക​ൽ, 16-ാം വാ​ർ​ഡി​ൽ ജോ​ജി കു​ര്യ​ൻ തോ​ട്ടു​ങ്ക​ൽ, കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ മാ​യ ജോ​സ​ഫ്, 11-ാം വാ​ർ​ഡി​ൽ കെ.​എം. ജീ​വോ, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ 15-ാം വാ​ർ​ഡി​ൽ ജോ​സ് ന​ഗ​രോ​ലി​ൽ, കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ ഏ​ബ്ര​ഹാം തോ​ണ​ക്ക​ര, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചി​റ്റാ​രി​ക്കാ​ൽ ഡി​വി​ഷ​നി​ൽ ജ​യിം​സ് എം. ​മാ​രൂ​ർ എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.
സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ കാ​സ​ർ​ഗോ​ഡ് പോ​ലെ ത​ങ്ങ​ൾ​ക്ക് അ​വ​ഗ​ണ​ന നേ​രി​ട്ട മ​റ്റൊ​രു ജി​ല്ല​യി​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ -എം ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ് പ​റ​ഞ്ഞു. കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ സ്വാ​ധീ​ന​മേ​ഖ​ല​ക​ളി​ലെ​ല്ലാം ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി. വി​ജ​യ​സാ​ധ്യ​ത കു​റ​ഞ്ഞ സീ​റ്റു​ക​ളെ​ങ്കി​ലും ത​ര​ണ​മെ​ന്ന ത​ങ്ങ​ളു​ടെ ആ​വ​ശ്യം യു​ഡി​എ​ഫ് നേ​തൃ​ത്വം കേ​ട്ട​താ​യി പോ​ലും ന​ടി​ച്ചി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​നി​ച്ചു മ​ത്സ​രി​ക്കാ​ൻ ത​ങ്ങ​ൾ നി​ർ​ബ​ന്ധി​ത​രാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.