സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ​ളാ​ൽ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു
Wednesday, November 25, 2020 12:32 AM IST
രാ​ജ​പു​രം: ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഏ​ക​പ​ക്ഷീ​യ​മാ​യ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ​ളാ​ൽ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ദ​ളി​മ​റ്റം സ്ഥാ​നം രാ​ജി​വ​ച്ചു. ‌
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യ ത​ന്നെ പോ​ലും അ​റി​യി​ക്കാ​തെ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ശ്ച​യി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് കെ​പി​സി​സി​ക്ക് രാ​ജി ക​ത്ത് ന​ൽ​കി​യ​തെ​ന്ന് ബാ​ബു ക​ദ​ളി​മ​റ്റം പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
ആ ​ക​ലാ​യ​ള​വി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ച് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി കൃ​ത്യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ക​ള്ളാ​റി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ശ്ച​യി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഒ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ച്ചി​ട്ടി​ല്ല. ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്ക് പോ​ലും അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കി​യി​ല്ല . ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം വാ​ങ്ങി​ക്കാ​തെ ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ നി​ശ്ച​യി​ച്ച​ത്.
അ​തു​കൊ​ണ്ടു​ത​ന്നെ ഇ​നി കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ന്ന​തി​ല്‍ അ​ർ​ഥ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സാ​ധാ​ര​ണ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​രു​മെ​ന്നും ബാ​ബു പ​റ​ഞ്ഞു.