ന​ഗ​ര​സ​ഭ​ക​ളി​ൽ വി​മ​ത​ ഭീ​ഷ​ണിയിൽ മുന്നണികൾ
Wednesday, November 25, 2020 12:32 AM IST
കാ​സ​ർ​ഗോ​ഡ്: മു​ന്ന​ണി​ക​ൾ​ക്ക് ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച് മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ റി​ബ​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ത്ത​വ​ണ​യും സ​ജീ​വം. കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ൽ ക​ഴി​ഞ്ഞ​ത​വ​ണ​ത്തേ​തി​ന് സ​മാ​ന​മാ​യ വി​മ​ത​ഭീ​ഷ​ണി​യാ​ണ് മു​സ്‌​ലിം ലീ​ഗ് നേ​രി​ടു​ന്ന​ത്. എ​തി​ർ​പാ​ർ​ട്ടി​ക​ളേ​ക്കാ​ൾ ലീ​ഗി​ന് ഭീ​ഷ​ണി​യാ​കു​ന്ന​ത് റി​ബ​ലു​ക​ളാ​ണ്.
20-ാം വാ​ർ​ഡി​ൽ ലീ​ഗ് സ്ഥാ​നാ​ർ​ഥി ആ​യി​ഷ​ത്ത് സ​ഹീ​റ​ബാ​നു​വി​നെ​തി​രേ അ​ടു​ത്തി​ടെ ലീ​ഗി​ൽ തി​രി​ച്ചെ​ടു​ത്ത നൗ​ഷാ​ദ് ക​രി​പ്പൊ​ടി​യു​ടെ ഭാ​ര്യ ഹ​സീ​ന മ​ത്സ​രി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​ത​വ​ണ വി​മ​ത​സ്ഥാ​നാ​ർ​ഥി റാ​ഷി​ദ് പൂ​ര​ണം വി​ജ​യി​ച്ച വാ​ർ​ഡാ​ണി​ത്. 29-ാം വാ​ർ​ഡി​ൽ സു​മ​യ്യ മൊ​യ്തീ​നെ​തി​രേ ഷ​ഹീ​ദ അ​ഷ്റ​ഫ് വി​മ​ത​സ്ഥാ​നാ​ർ​ഥി​യാ​യി നി​ൽ​ക്കു​ന്നു.
27-ാം വാ​ർ​ഡി​ൽ സി​ദ്ദി​ഖ് ച​ക്ക​ര​യ്ക്കെ​തി​രേ മു​ൻ കൗ​ൺ​സി​ല​ർ ഫ​ർ​സാ​ന​യു​ടെ ഭ​ർ​ത്താ​വ് എം. ​ഹു​സൈ​ൻ നി​ൽ​ക്കു​ന്നു. 21-ാം വാ​ർ​ഡി​ൽ നൈ​മു​ന്നീ​സ​യ്ക്കെ​തി​രേ നി​ല​വി​ലെ കൗ​ൺ​സി​ല​ർ മൊ​യ്തീ​ന്‍റെ ഭാ​ര്യ സ​ക്കീ​ന മ​ത്സ​രി​ക്കു​ന്നു​ണ്ട്. താ​യ​ല​ങ്ങാ​ടി​യി​ൽ മു​ഹ​മ്മ​ദ്കു​ഞ്ഞി താ​യ​ല​ങ്ങാ​ടി​ക്കെ​തി​രേ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ൻ അ​ബ്ദു​ൾ സ​ലാം മ​ത്സ​രി​ക്കു​ന്നു.
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലും ലീ​ഗി​ന് മൂ​ന്നി​ട​ങ്ങ​ളി​ൽ വി​മ​ത​സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്. 18-ാം വാ​ർ​ഡി​ൽ ടി.​അ​ബ്ദു​ൾ അ​സീ​സി​നെ​തി​രേ കെ.​കെ. ഇ​സ്മാ​യി​ൽ മ​ത്സ​രി​ക്കും. നി​ല​വി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണി​ത്. 37ൽ ​സി.​കെ. അ​ഷ്റ​ഫി​നെ​തി​രേ എം. ​ഇ​ബ്രാ​ഹി​മും 40ൽ ​സി.​എ​ച്ച്. സു​ബൈ​ദ​യ്ക്കെ​തി​രേ എ​സ്. ആ​സി​യ​യും മ​ത്സ​രി​ക്കു​ന്നു​ണ്ട്. ര​ണ്ടും യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റു​ക​ളാ​ണ്. ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ അ​ഞ്ചാം വാ​ർ​ഡി​ൽ കു​സു​മ ഹെ​ഗ്ഡെ​യ്ക്കെ​തി​രേ മു​ൻ കൗ​ൺ​സി​ല​ർ എ​സ്. വ​ജ്രേ​ശ്വ​രി വി​മ​ത​സ്ഥാ​നാ​ർ​ഥി​യാ​യി നി​ൽ​ക്കു​ന്നു. ചു​വ​പ്പു​കോ​ട്ട​യെ​ന്ന​റി​യ​പ്പെ​ടു​ന്ന ര​ണ്ടാം വാ​ർ​ഡാ​യ അ​തി​യാ​ന്പൂ​രി​ൽ സി​പി​എം ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നാ​ർ​ഥി കെ.​വി. സു​ജാ​ത​യ്ക്കെ​തി​രേ മു​ൻ കൗ​ൺ​സി​ല​ർ പി. ​ലീ​ല വി​മ​ത​സ്ഥാ​നാ​ർ​ഥി​യാ​യി നി​ൽ​ക്കു​ന്നു.
നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് സി​റ്റിം​ഗ് സീ​റ്റാ​യ മൂ​ന്നാം വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കെ. ​സ​രി​ത​യ്ക്കെ​തി​രേ ടി.​വി.​ഷീ​ബ വി​മ​ത​സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു.