കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത് 300 ക​മുകിൻ തൈ, 150 ​ചു​വ​ട് ക​പ്പ, 200 ഏ​ത്ത​വാ​ഴ...
Wednesday, November 25, 2020 12:32 AM IST
ചെ​റു​പു​ഴ: കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ച്ചു. ര​ണ്ടു വ​ർ​ഷ​ത്തെ വ​ള​ർ​ച്ച​യു​ള്ള 300 ക​മുകിൻ തൈ​ക​ളും വി​ള​വെ​ടു​ക്കാ​റാ​യ 150 ചു​വ​ട് ക​പ്പ​യും 200 ഏ​ത്ത​വാ​ഴ​ക​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ തി​രു​മേ​നി കോ​റാ​ളി​യി​ലെ ന​ട്ടി​യി​ൽ പ്ര​സാ​ദി​ന്‍റെ വി​ള​ക​ളാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ച്ച​ത്. സ്വ​ന്ത​മാ​യു​ള്ള ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്തി​ന് പു​റ​മെ മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് പ്ര​സാ​ദ് കൃ​ഷി ചെ​യ്യു​ന്ന​ത്. വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം ഈ ​പ്ര​ദേ​ശ​ത്ത് നി​ന്ന് ക​ർ​ഷ​ക​രെ​ല്ലാം ത​ന്നെ ഒ​ഴി​ഞ്ഞു​പോ​യി​രി​ക്കു​ക​യാ​ണ്.

പ്ര​സാ​ദ് മാ​ത്ര​മാ​ണ് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സ​മു​ള്ള​ത്. ക​പ്പ കൃ​ഷി​ക്ക് ചു​റ്റും ജൈ​വ​വേ​ലി, മീ​ൻ വ​ല, സാ​രി, ക​മ്പി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് നാ​ലുനി​ര​ വേ​ലി തീ​ർ​ത്തി​രു​ന്നു.

എ​ന്നാ​ൽ 10 അ​ടി ഉ​യ​ര​മു​ള്ള തി​ട്ട​യ്ക്ക് മു​ക​ളി​ലൂ​ടെ​യാ​ണ് കാട്ടുപ​ന്നി​ക്കൂ​ട്ടം എ​ത്തി​യ​ത്. ഒ​റ്റ ദി​വ​സം കൊ​ണ്ട് 150 ചു​വ​ടോ​ളം ക​പ്പ​യാ​ണ് ഇ​വ പി​ഴു​തെ​റി​ഞ്ഞ​ത്.

ഒ​രു മാ​സം കൂ​ടി ക​ഴി​ഞ്ഞാ​ൽ വി​ള​വെ​ടു​ക്കാ​മാ​യി​രു​ന്ന ക​പ്പ​യാ​ണ് ന​ശി​പ്പി​ച്ച​ത്. മു​ള്ള​ൻ​പ​ന്നി​യു​ടെ ശ​ല്യ​വും ഇ​വി​ടെ രൂ​ക്ഷ​മാ​ണ്. വീ​ടി​ന് സ​മീ​പം 250 ഗ്രോ​ബാ​ഗു​ക​ളി​ൽ നി​റ​ച്ചുവ​ച്ചി​ട്ടു​ള്ള പ​ച്ച​ക്ക​റി​ക​ളും കാട്ടുപ​ന്നി​ക​ൾ ന​ശി​പ്പി​ക്കു​മോ​യെ​ന്ന പേ​ടി​യി​ലാ​ണ് ക​ർ​ഷ​ക​ർ.

പ്ര​സാ​ദ് കൂ​ടി കൃ​ഷി ഉ​പേ​ക്ഷി​ച്ചാ​ൽ കോ​റാ​ളി​യു​ടെ ഒ​രു ഭാ​ഗ​ത്ത് നി​ന്ന് ക​ർ​ഷ​ക​ർ​പൂ​ർ​ണ​മാ​യും വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം ഒ​ഴി​ഞ്ഞുപോ​കു​ന്ന സ്ഥി​തി​യാ​ണ്.