പ​ഠി​പ്പി​ച്ച് ഡോ​ക്ട​റാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് പീ​ഡ​നം: യു​വാ​വ് അ​റ​സ്റ്റി​ല്‍
Tuesday, November 24, 2020 12:24 AM IST
കു​മ്പ​ള: പ​ഠി​പ്പി​ച്ച് ഡോ​ക്ട​റാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍.
കൊ​ടി​യ​മ്മ മു​ളി​യ​ടു​ക്ക​യി​ലെ അ​ബ്ദു​ല്‍ റ​സാ​ഖി​നെ (33) യാ​ണ് കു​മ്പ​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പ​ഠി​ക്കാ​നു​ള്ള ചെ​ല​വ് വ​ഹി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് പ്ര​തി​യു​ടെ വീ​ട്ടി​ലും മ​റ്റി​ട​ങ്ങ​ളി​ലും കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി.


കാ​ർ
നി​യ​ന്ത്ര​ണംവിട്ടു
ക​ട​യി​ലേ​ക്ക്
ഇ​ടി​ച്ചു​ക​യ​റി

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്നും കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് ക​ണ്ണൂ​ർ റോ​ഡി​ലെ പു​ഷ്പം സാ​രീ​സ് എ​ന്ന ക​ട​യി​ലേ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് പാ​ഞ്ഞു​ക​യ​റി​യ​ത്. ക​ട​യു​ടെ മു​ന്നി​ലെ ഗ്ലാ​സ് ത​ക​രു​ക​യും ഷ​ട്ട​റി​നു​ൾ​പ്പെ​ടെ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ക​ട​യു​ട​മ കെ. ​പി.​ഗി​രീ​ഷ് പ​റ​ഞ്ഞു.