അ​നു​മ​തി​യി​ല്ലാ​തെ ട്രെ​യി​ൻ ടി​ക്ക​റ്റ് വി​ൽ​പ്പ​ന; റെ​യ്ഡ് ന​ട​ത്തി
Friday, October 30, 2020 1:18 AM IST
ചെ​റു​വ​ത്തൂ​ർ: റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്ത് വി​ൽ​പ്പ​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ സ്വ​കാ​ര്യ ക​ംപ്യൂ​ട്ട​ർ സ്ഥാ​പ​ന​ത്തി​ൽ റെ​യി​ൽ​വേ സം​ര​ക്ഷ​ണ​സേ​ന റെ​യ്ഡ് ന​ട​ത്തി. ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ക​മ്പ്യൂ​ട്ട​ർ സ്ഥാ​പ​ന​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞാ​ണ് ആ​ർ​പി​എ​ഫ‌് റെ​യ‌്ഡ‌് ന​ട​ത്തി​യ​ത്.
പ​രി​ശോ​ധ​ന​യി​ൽ റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റു​ക​ൾബു​ക്ക‌് ചെ​യ‌്ത‌് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. ക​ട​യു​ട​മ​ക്കെ​തി​രേ റെ​യി​ൽ​വെ പോ​ലീ​സ‌് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
ജി​ല്ല​യി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് വ്യാ​പ​ക​മാ​യി റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റു​ക​ൾ ബു​ക്ക‌് ചെ​യ‌്ത‌് വി​ൽ​ക്കു​ന്നു എ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് സ്വ​കാ​ര്യ ക​മ്പ്യൂ​ട്ട​ർ സ്ഥാ​പ​ന​ത്തി​ൽ റെ​യ‌്ഡ‌് ന​ട​ത്തി​യ​ത‌്. ചെ​റു​വ​ത്തൂ​രി​ൽ നി​ന്ന് റി​സ​ർ​വ‌് ചെ​യ‌്ത ഏ​ഴു ടി​ക്ക​റ്റു​ക​ൾ സം​ഘം പി​ടി​ച്ചെ​ടു​ത്തു. എ​എ​സ‌്ഐ​മാ​രാ​യ ബി​ജു ന​രി​ച്ച​ൻ, ഒ.​എം. ച​ന്ദ്ര​ൻ, ആ​ർ​പി​ഫ‌് ജീ​വ​ന​ക്കാ​രാ​യ എ​ൻ. സ​ഞ‌്ജ​യ‌്കു​മാ​ർ, പി. ​ശ​ശി, എം. ​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ‌്ഡ‌്.