ആ​ദ്യ പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്ക് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ തു​റ​ന്നു
Friday, October 30, 2020 1:18 AM IST
കാ​സ​ർ​ഗോ​ഡ്: ഗു​രു​ത​ര​മാ​യ കോ​വി​ഡ് ബാ​ധി​ച്ച് സു​ഖ​പ്പെ​ട്ട​വ​രു​ടെ തു​ട​ര്‍​ചി​കി​ത്സ​യ്ക്കാ​യി കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്ക് ആ​രം​ഭി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ. കെ. ​രാ​ജാ​റാം ക്ലി​നി​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.
തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 9.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍റു​മാ​രാ​യ ഡോ. ​എം. കു​ഞ്ഞി​രാ​മ​ന്‍, ഡോ. ​എം. കൃ​ഷ്ണ​നാ​യ​ക്, ഡോ. ​സി.​എ​ച്ച്. ജ​നാ​ര്‍​ദ​ന​നാ​യ്ക് എ​ന്നി​വ​രാ​ണ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക.
ഗു​രു​ത​ര​മാ​യ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച് സി ​കാ​റ്റ​ഗ​റി ആ​യി ചി​കി​ത്സി​ക്ക​പ്പെ​ട്ട രോ​ഗി​ക​ള്‍​ക്കാ​ണ് തു​ട​ര്‍ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യു​മാ​ണ് പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്കി​ലൂ​ടെ ന​ല്‍​കു​ന്ന​ത്. പ​രി​ശോ​ധ​ന​യ്ക്കു വ​രു​ന്ന​വ​ര്‍ ഡി​സ്ചാ​ര്‍​ജ് കാ​ര്‍​ഡ് കൊ​ണ്ടു​വ​രേ​ണ്ട​താ​ണെ​ന്നും കൂ​ടാ​തെ രോ​ഗം ബാ​ധി​ച്ച് സു​ഖം പ്രാ​പി​ച്ച ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യും പ​രി​ശോ​ധി​ക്കും. ഗ​വേ​ഷ​ണാ​വ​ശ്യ​ങ്ങ​ള്‍​ക്കു വേ​ണ്ടി ക്ലി​നി​ക്കി​ല്‍ ഡാ​റ്റാ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റെ പി​ന്നി​ട് നി​യ​മി​ക്കു​മെ​ന്ന് ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ.​കെ. രാ​ജാ​റാം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ വ​യ​നാ​ട് ജി​ല്ല​യി​ല്‍ മാ​ത്ര​മാ​ണ് പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്ക് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.