ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണം: എം​പി
Friday, October 30, 2020 1:18 AM IST
കാസർഗോഡ്: കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ച മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​റ്റ​ത്തോ​ട് ദ​ർ​ക്കാ​സ്, ക​ന​ത്തൂ​രി​ലെ കു​ണ്ടൂ​ച്ചി, നെ​യ്യം​ക​യം പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി സ​ന്ദ​ർ​ശ​നം ന​ട​ത്തി. മാ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഭീ​തി പ​ട​ർ​ത്തു​ക​യാ​ണ്.
വ​നാ​തി​ർ​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ എ​ത്തി​യ ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റീ​വ് ഓ​ഫീ​സ​ർ ഡോ. ​അ​ട​ൽ ആ​ര​ശ​ൻ, ഡി​ഫ്ഒ അ​നൂ​പ് കു​മാ​ർ എ​ന്നി​വ​രോ​ട് എം​പി ക​ർ​ഷ​ക​രു​ടെ പ്ര​ശ്നം അ​വ​ത​രി​പ്പി​ക്കു​ക​യും ന​ട​പ​ടി സ്വീ​ക​രി​ച്ച് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
പ​രി​ഹാ​രം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റീ​വ് ഓ​ഫീ​സ​ർ എം​പി​ക്ക് ഉ​റ​പ്പു​ന​ൽ​കി.
കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി നോ​യ​ൽ ടോ​മി​ൻ ജോ​സ​ഫ്, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ, ഗോ​പി​നാ​ഥ​ൻ, ഇ. ​മ​ണി​ക​ണ്ഠ​ൻ, പി. ​രാ​മ​ച​ന്ദ്ര​ൻ, സി. ​കെ. സ്വ​രാ​ജ്, ടി. ​കു​ഞ്ഞി​രാ​മ​ൻ ഇ​രി​യ​ണ്ണി എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.