കോ​വി​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ല്‍ നാ​ല് മ​ര​ണം കൂ​ടി
Wednesday, October 28, 2020 9:21 PM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ല് പേ​ര്‍ കൂ​ടി മ​രി​ച്ചു. പ​ള്ളി​ക്ക​ര ക​ല്ലി​ങ്കാ​ലി​ലെ സി.​എ​ച്ച് മു​ഹ​മ്മ​ദ് കു​ഞ്ഞി ഹാ​ജി (70), മ​ധൂ​രി​ലെ എം.​പി. സാ​ദ് (56), അ​ജാ​നൂ​ര്‍ ക​ട​പ്പു​റ​ത്തെ പി. ​സാ​മി​ക്കു​ട്ടി (76), കാ​ഞ്ഞ​ങ്ങാ​ട് പു​തു​ക്കൈ​യി​ലെ ദേ​വ​കി (68) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

മു​സ്‌​ലിം​ലീ​ഗ് പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു മു​ഹ​മ്മ​ദ് കു​ഞ്ഞി ഹാ​ജി. ഭാ​ര്യ: സു​ഹ്റ. മ​ക്ക​ള്‍: നി​സ, ഖ​ദീ​ജ, റ​ഷീ​ദ, ബാ​സി​ത്, പ​രേ​ത​നാ​യ റാ​ഷി​ദ്. മ​രു​മ​ക്ക​ള്‍: ജ​ലീ​ല്‍, ബ​ഷീ​ര്‍, ആ​ബി​ദ്, സു​ഹൈ​ല.

സി​പി​എം മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ സാ​മി​ക്കു​ട്ടി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഹോ​സ്ദു​ര്‍​ഗ്-​പ​ള്ളി​ക്ക​ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന​ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. ഭാ​ര്യ: സ​തി. മ​ക്ക​ള്‍: സ​ന്തോ​ഷ് (ഗ​ള്‍​ഫ്), ബി​ന്ദു, സി​ന്ധു. മ​രു​മ​ക്ക​ള്‍: ശ്രീ​ന, രാ​ജ​ന്‍ (കീ​ഴൂ​ര്‍), വി​നോ​ദ് (ബേ​ക്ക​ല്‍). സ​ഹോ​ദ​ര​ങ്ങ​ള്‍: കോ​മ​ള, ബാ​ല​ന്‍, ച​ന്ദ്ര​ന്‍, ശൈ​ല, ശ​ശി.

പു​തു​ക്കൈ​യി​ലെ കെ. ​സ​ദാ​ശി​വ​ന്‍റെ ഭാ​ര്യ​യാ​ണ് ദേ​വ​കി. മ​ക്ക​ള്‍: അ​ജ​യ​രാ​ജ്, അ​രു​ണ്‍​രാ​ജ്, അ​നൂ​പ് രാ​ജ്. മ​രു​മ​ക്ക​ള്‍: സു​ഭാ​ഷി​ണി, പ്ര​വീ​ണ, ശ്ര​വ്യ. സ​ഹോ​ദ​ര​ങ്ങ​ള്‍: ശ​ങ്കു​ണ്ണി, ശ​ങ്ക​ര​ന്‍, ല​ക്ഷ്മി, പ​രേ​ത​രാ​യ ഗോ​പാ​ല​ന്‍, രാ​മ​ന്‍.