കാ​ട്ടു​പ​ന്നി​യെ കു​ടു​ക്കാ​ന്‍ സ്ഥാ​പി​ച്ച ക​മ്പി​യി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു
Sunday, October 25, 2020 10:08 PM IST
കാ​സ​ര്‍​ഗോ​ഡ്: കാ​ട്ടു​പ​ന്നി​യെ കു​ടു​ക്കാ​നാ​യി സ്ഥാ​പി​ച്ച ക​മ്പി​യി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. ബെ​ള്ളൂ​ര്‍ നാ​ര​ണ​ഗു​ള്ളി​യി​ലെ റാ​ഫേ​ല്‍ ഡി​സൂ​സ (49) ആ​ണ് മ​രി​ച്ച​ത്. കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്റെ തോ​ട്ട​ത്തി​നു ചു​റ്റും ക​മ്പി​വേ​ലി കെ​ട്ടി വൈ​ദ്യു​തി ക​ട​ത്തി​വി​ട്ടി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ പ​ന്നി ക​മ്പി​യി​ല്‍ കു​ടു​ങ്ങി​യ ശ​ബ്ദം കേ​ട്ട് നോ​ക്കാ​ന്‍ പോ​യ​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ഷോ​ക്കേ​റ്റ​ത്. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് ക​മ്പി മു​റി​ച്ചു​മാ​റ്റി​യ​ത്. ഭാ​ര്യ: സി​ല്‍​വി മേ​രി. മ​ക​ള്‍: മേ​രി.