216 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്
Friday, October 23, 2020 1:01 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 216 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 207 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. നാ​ലു പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും അ​ഞ്ചു​പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നു​മെ​ത്തി​യ​താ​ണ്. 258 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

നി​ല​വി​ല്‍ 2747 പേ​രാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്.​വീ​ടു​ക​ളി​ല്‍ 3869 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 962 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4831 പേ​രാ​ണ്. പു​തി​യ​താ​യി 439 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 1253 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 190 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 280 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി.

200 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 247 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ഇ​തു വ​രെ 17,306 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 14,392 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.