ജോ​ലി​ക്കുനി​ന്ന വീ​ട്ടി​ല്‍ നി​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്ന യു​വ​തി​ക​ള്‍ അ​റ​സ്റ്റി​ല്‍
Friday, October 23, 2020 12:59 AM IST
മ​ഞ്ചേ​ശ്വ​രം: ജോ​ലി​ക്കുനി​ന്ന വീ​ട്ടി​ല്‍ നി​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്ന​ ര​ണ്ട് യു​വ​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. ക​ര്‍​ണാ​ട​ക ഹാ​സ​ന്‍ സ്വ​ദേ​ശി​നി​ക​ളാ​യ പൂ​ര്‍​ണി​മ (25), പ്ര​മീ​ള (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വോ​ര്‍​ക്കാ​ടി കൂ​ട്ട​ത്ത​ജ​യി​ലെ സു​ഹാ​സി​നി​യു​ടെ വീ​ട്ടി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ര​ണ്ടാ​യി​രം രൂ​പ​യും മൊ​ബൈ​ല്‍ ഫോ​ണും എ​ടി​എം കാ​ര്‍​ഡു​മാ​ണ് ന​ഷ്ട​മാ​യ​ത്. വീ​ട്ടു​മ​സ്ഥ ഉ​ച്ച​മ​യ​ക്ക​ത്തി​ലാ​യി​രു​ന്ന സ​മ​യ​ത്താ​ണ് യു​വ​തി​ക​ള്‍ സ്ഥ​ലം​വി​ട്ട​ത്. ക​ര്‍​ണാ​ട​ക ബാ​ങ്കി​ന്‍റെ എ​ടി​എം കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് പി​ന്നീ​ട് 25000 രൂ​പ പി​ന്‍​വ​ലി​ച്ചു. മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് ഹാ​സ​നി​ലെ​ത്തി​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.