യു​ഡി​എ​ഫ് ബ​ഹി​ഷ്ക്ക​രി​ച്ചു
Friday, October 23, 2020 12:59 AM IST
ന​ർ​ക്കി​ല​ക്കാ​ട്: കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ട ഉദ്ഘാ​ട​ന ച​ട​ങ്ങ് യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന് ടെ​ണ്ട​ർ പോ​ലും ന​ട​ന്നി​ല്ല. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ സ്റ്റാ​ഫു​ക​ളെ​യോ നി​യ​മി​ച്ചി​ല്ല. എ​ഫ്എ​ച്ച്സി സൗ​ക​ര്യ​മു​ള്ള ഇ​വി​ടെ കി​ട​ത്തി ചി​കി​ല്‍​സ സൗ​ക​ര്യ​ത്തി​ന് അ​നു​മ​തി ല​ഭി​ക്കി​ല്ല. ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​തെ പ​ണി ക​ഴി​പ്പി​ച്ച കെ​ട്ടി​ടം അ​നാ​ഥ​മാ​കു​ന്ന അ​വ​സ്ഥ​യി​ലാ​കു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന വേ​ള​യി​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത് രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണ് തെ​ളി​യി​ക്കു​ന്ന​തെ​ന്ന് നേ​താ​ക്ക​ളാ​യ ജോ​യി കി​ഴ​ക്ക​ര​ക്കാ​ട്ട്, എ.​സി.​ജോ​സ്, ജെ​റ്റോ ജോ​സ​ഫ്, എം.​അ​ബൂ​ബ​ക്ക​ർ, ജാ​തി​യി​ൽ അ​സി​നാ​ർ, പി.​സി.​ഇ​സ്മാ​യി​ൽ, എ.​ദു​ൽ​കി​ഫി​ലി എ​ന്നി​വ​ർ അ​റി​യി​ച്ചു