സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​തം ചെ​യ്ത് ബേ​ക്ക​ല്‍ കോ​ട്ട​യി​ൽ ​ക​മാ​നം
Friday, October 23, 2020 12:59 AM IST
ബേ​ക്ക​ൽ: ബേ​ക്ക​ല്‍ കോ​ട്ട​യി​ല്‍ ടൂ​റി​സം വ​കു​പ്പ് ഒ​രു​ക്കി​യ സ്വാ​ഗ​ത ക​മാ​ന​ത്തി​ന്‍റെ​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​ടേ​യും ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. പ്ര​ധാ​ന ടൂ​റി​സം പ​ദ്ധ​തി​യാ​യ​ പൊ​ന്‍ മു​ടി​മു​ത​ല്‍ കാ​സ​ര്‍​ഗോട്ടെ ബേ​ക്ക​ല്‍ കോ​ട്ട​യു​ടെ ക​മാ​ന​വും പാ​ത​യോ​ര സൗ​ന്ദ​ര്യവ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ളും വ​രെ​യും സം​സ്ഥാ​ന​ത്തെ കാ​യ​ലു​ക​ളും ക​ട​ല്‍ തീ​ര​ങ്ങ​ളും ഹി​ല്‍ സ്‌​റ്റേ​ഷ​നു​ക​ളും കോ​ട്ട​യും ഡാ​മു​ക​ളും അ​ട​ങ്ങി​യ വി​വി​ധ ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന പ​ദ്ധ​തി​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
ടൂ​റി​സം മ​ന്ത്രി ക​ട​ക​ംപള്ളി സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. ടൂ​റി​സം വ​കു​പ്പ് സെ​ക്ര​ട്ട​റി റാ​ണി ജോ​ര്‍​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടൂ​റി​സം വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ പി.​ബാ​ല​കി​ര​ണ്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഇ​ന്ദി​ര, ഡി​ടി​പി​സി എ​ക്‌​സി​ക്യു​ട്ടീ​വ് മെ​മ്പ​ര്‍ കെ.​വി കു​ഞ്ഞി​രാ​മ​ന്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ എം.​ജി.​ആ​യി​ഷ, ടൂ​റി​സം വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​ന്‍.​എ​സ്.​ബേ​ബി ഷീ​ജ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ സ്വാ​ഗ​ത​വും ഡി​ടി​പി​സി സെ​ക്ര​ട്ട​റി ബി​ജു രാ​ഘ​വ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തെര​ഞ്ഞെ​ടു​ത്ത കേ​ര​ള​ത്തി​ലെ ഏ​ക പ്ര​ത്യേ​ക ടൂ​റി​സം മേ​ഖ​ല​യാ​ണ് ബേ​ക്ക​ല്‍. ദ​ക്ഷി​ണ ക​ര്‍​ണാ​ട​ക​യു​ടെ​യും ഉ​ത്ത​ര കേ​ര​ള​ത്തി​ന്‍റെയും ച​രി​ത്ര​ത്തി​ല്‍ പ്ര​മു​ഖ സ്ഥാ​ന​മു​ള്ള ബേ​ക്ക​ല്‍ കോ​ട്ട സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് സ്വാ​ഗ​ത​മേ​കാ​നും പാ​ത​യോ​രം സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കാ​നു​മാ​യി 2019 ജൂ​ണ്‍ മാ​സ​ത്തി​ലാ​ണ് 99,94,176 രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ച​യു​ട​ന്‍ പ്ര​വ​ൃത്തി ആ​രം​ഭി​ച്ച​ത് കാ​ര​ണം,സ്വാ​ഗ​ത​ക​മാ​നം, കോ​മ്പൗ​ണ്ട് വാ​ള്‍, ഇ​ന്‍റര്‍​ലോ​ക്ക് പ​തി​ച്ച ന​ട​പ്പാ​ത, കൈ​വ​രി​ക​ള്‍, ട്രാ​ഫി​ക് സ​ര്‍​ക്കി​ള്‍ എ​ന്നി​വ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞു. നി​ര്‍​മാണ ചു​മ​ത​ല ജി​ല്ലാ നി​ര്‍​മി​തി കേ​ന്ദ്ര​ത്തി​നാ​യി​രു​ന്നു.