മ​ല​യോ​ര​ത്ത് കു​ര​ങ്ങു​ശ​ല്യം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു
Thursday, October 22, 2020 12:40 AM IST
രാ​ജ​പു​രം: മ​ല​യോ​ര​ത്ത് കു​ര​ങ്ങു​ക​ളു​ടെ ശ​ല്യം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ തെ​ങ്ങി​ന്‍​തോ​പ്പി​ലെ നൂ​റു​ക​ണ​ക്കി​ന് ക​രി​ക്കു​ക​ളാ​ണ് കു​ര​ങ്ങു​ക​ള്‍ ന​ശി​പ്പി​ച്ച​ത്. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​രെ​ല്ലാം ഇ​വ​യു​ടെ ശ​ല്യം മൂ​ലം വീ​ര്‍​പ്പു​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്.
പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ലം കാ​ടു​ക​യ​റി വ​ന്യ​ജീ​വി​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​കാ​ടി​നു​ള്ളി​ല്‍ നി​ന്നാ​ണ് കു​ര​ങ്ങും പ​ന്നി​യും പാ​മ്പു​ക​ളു​മു​ള്‍​പ്പെ​ടെ സ​മീ​പ​ത്തു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും എ​ത്തു​ന്ന​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​രാ​തി​പ്പെ​ടു​ന്നു. ലോ​ക്ക്ക ഡൗ​ണ്‍ സ​മ​യ​ത്ത് ക​ര്‍​ഷ​ക​ര്‍ സ്വ​ന്തം സ്ഥ​ല​ങ്ങ​ളി​ലും സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തും ന​ട​ത്തി​യ ക​പ്പ, ചേ​മ്പ്, ചേ​ന തു​ട​ങ്ങി​യ കൃ​ഷി​ക​ളെ​ല്ലാം പ​ന്നി​ക​ള്‍ അ​പ്പാ​ടെ ന​ശി​പ്പി​ക്കു​ക​യാ​ണ്. ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ന്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ര്‍​ജ് പു​തു​പ്പ​റ​മ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.