ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി സ​ർ​ക്കു​ല​ർ ബ​സ് സ​ർ​വീ​സ്
Thursday, October 22, 2020 12:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സേ​വ​ന​ങ്ങ​ൾ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​ക്കു​ല​ർ ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി.
രാ​വി​ലെ 8.45ന് ​കാ​ഞ്ഞ​ങ്ങാ​ട് നി​ന്നു പെ​രി​യ സി​എ​ച്ച്സി​യി​ലേ​ക്കാ​ണ് ആ​ദ്യ സ​ർ​വീ​സ്. 9.30ന് ​പെ​രി​യ​യി​ൽ നി​ന്നു കാ​ഞ്ഞ​ങ്ങാ​ട് ബ​സ് സ്റ്റാ​ൻ​ഡ് വ​ഴി നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും 10.30ന് ​നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നു കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കു​മാ​ണ് തു​ട​ർ സ​ർ​വീ​സ്. ര​ണ്ടാ​മ​ത്തെ ബ​സ് 10.30ന് ​കാ​ഞ്ഞ​ങ്ങാ​ട് നി​ന്നു നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ്. ഈ ​ബ​സ് ഭീ​മ​ന​ടി വ​രെ​യു​ണ്ട്. 12.15ന് ​ഭീ​മ​ന​ടി​യി​ൽ നി​ന്നു ഇ​തേ റൂ​ട്ടി​ൽ തി​രി​ച്ചു സ​ർ​വീ​സ് ന​ട​ത്തു​ന്നു.
കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന പ​യ്യ​ന്നൂ​ർ ഡി​ടി​ഒ കെ. ​യൂ​സ​ഫ് ബ​സി​ന്‍റെ ആ​ദ്യ സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ട​ക്ട​ർ എം.​വി. ഷൈ​ജു ടി​ക്ക​റ്റ് മെ​ഷീ​ൻ ഏ​റ്റു​വാ​ങ്ങി. ഡി​പ്പോ സൂ​പ്ര​ണ്ട് കെ.​ടി.​പി. മു​ര​ളീ​ധ​ര​ൻ, അ​സി. ഡി​പ്പോ എ​ൻ​ജി​നി​യ​ർ വി. ​രാ​ജ​ൻ, ജ​ന​റ​ൽ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ​എ​സ്ആ​ർ​ടി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ(​സി​ഐ​ടി​യു) കോ​ഴി​ക്കോ​ട് സോ​ണ​ൽ ക​ൺ​വീ​ന​ർ എം. ​ല​ക്ഷ്മ​ണ​ൻ, ട്രാ​ൻ​സ്‌​പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. പ​ത്മ​നാ​ഭ​ൻ, സെ​ക്ര​ട്ട​റി കെ.​പി. വി​ശ്വ​നാ​ഥ​ൻ, ഡ്രൈ​വ​ർ എം.​ജെ. ജോ​ണി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.