ജി​ല്ലാ ആ​ശു​പ​ത്രി: ജ​ന​കീ​യ ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം നടത്തും
Wednesday, October 21, 2020 1:00 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് ആ​ശു​പ​ത്രി മാ​ത്ര​മാ​ക്കി മാ​റ്റി​യ ജി​ല്ലാ ആ​ശു​പ​ത്രി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ര്‍​ക്കാ​യി തെ​ക്കി​ലി​ല്‍ ടാ​റ്റാ ഗ്രൂ​പ്പ് നി​ര്‍​മി​ച്ചു​ന​ല്‍​കി​യ ആ​ശു​പ​ത്രി അ​ടി​യ​ന്ത​ര​മാ​യി തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​വം​ബ​ര്‍ ര​ണ്ടു​മു​ത​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല റി​ലേ നി​രാ​ഹാ​ര​സ​മ​രം തു​ട​ങ്ങാ​ന്‍ തീ​രു​മാ​നം.
അ​ഞ്ചു​പേ​ര്‍ വീ​ത​മു​ള്ള ഗ്രൂ​പ്പു​ക​ളാ​യാ​ണ് സ​മ​രം ന​ട​ത്തു​ക.
ടാ​റ്റാ ആ​ശു​പ​ത്രി​യി​ലും ഉ​ക്കി​ന​ടു​ക്ക​യി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​തെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളെ തെ​രു​വി​ലി​റ​ക്കു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​രു​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് ക​ര്‍​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
ആ​ദി​വാ​സി​ക​ള​ട​ക്ക​മു​ള്ള സാ​ധാ​ര​ണ​ക്കാ​രു​ടെ ഏ​ക അ​ത്താ​ണി​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി. സ​മ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി 28 ന് ​പാ​ണ​ത്തൂ​ര്‍, കൊ​ന്ന​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് ജാ​ഥ​ക​ള്‍ ന​ട​ത്തും.
യോ​ഗ​ത്തി​ല്‍ സി. ​യൂ​സ​ഫ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ക​ക്കാ​ണ​ത്ത്, ടി. ​മു​ഹ​മ്മ​ദ് അ​സ്‌​ലം, ര​മേ​ശ​ന്‍ മ​ല​യാ​റ്റു​ക​ര, പി.​വി. രാ​ജേ​ന്ദ്ര കു​മാ​ര്‍, സി​ജോ അ​മ്പാ​ട്ട്, അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.