പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ഉ​ണ്ടാ​കി​ല്ല
Wednesday, October 21, 2020 1:00 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ഇ​ന്നു ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മു​ള്ള രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് വെ​ള്ള​രി​ക്കു​ണ്ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​സ്.​എ​സ്. രാ​ജ​ശ്രീ അ​റി​യി​ച്ചു. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര പ​രി​ധി​യി​ലെ ഗ​ര്‍​ഭി​ണി​ക​ളെ​യും കു​ട്ടി​ക​ളു​ടെ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളെ​യും ജീ​വ​ന​ക്കാ​ര്‍ നേ​രി​ട്ടു വി​ളി​ച്ച​റി​യി​ച്ച് കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് പ്ര​ത്യേ​ക ക്യാ​മ്പ് പി​ന്നീ​ട് ന​ട​ത്തും.

യോ​ഗാ ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഒ​ഴി​വ്

കാ​ഞ്ഞ​ങ്ങാ​ട്: നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍റെ ജി​ല്ല​യി​ലെ ആ​യു​ഷ് ഹെ​ല്‍​ത്ത് വെ​ല്‍​ന​സ് സെ​ന്‍റ​റു​ക​ളി​ല്‍ യോ​ഗാ ഡെ​മോ​ണ്‍​സ്‌​ട്രേ​റ്റ​ര്‍/​ഇ​ന്‍​സ്ട്ര​ക്ട​ര്‍ ത​സ്തി​ക​യി​ല്‍ ഒ​ഴി​വു​ണ്ട്.
അ​ഭി​മു​ഖം 27ന് ​രാ​വി​ലെ 10ന് ​കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ (ഹോ​മി​യോ) ന​ട​ക്കും. ബി​എ​ന്‍​വൈ​എ​സ്/​എം​ഫി​ല്‍ (യോ​ഗ), യോ​ഗ​യി​ല്‍ എം​എ​സ്‌​സി, അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് ല​ഭി​ച്ച ഒ​രു വ​ര്‍​ഷ​ത്തെ പി​ജി ഡി​പ്ലോ​മ ഇ​ന്‍ യോ​ഗ, അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നോ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നോ ല​ഭി​ച്ച ഒ​രു വ​ര്‍​ഷം കാ​ലാ​വ​ധി​യു​ള്ള അം​ഗീ​കൃ​ത യോ​ഗ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ക​ഴി​ഞ്ഞ​വ​ര്‍ എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും യോ​ഗ്യ​ത​യു​ള്ള​വ​ര്‍​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ൺ: 0467-2206886.

അ​ഞ്ചു​പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

കാ​സ​ര്‍​ഗോ​ഡ്: പ​ര​വ​ന​ടു​ക്ക​ത്ത് അ​ഞ്ചു​പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. കൊ​ന്പ​ന​ടു​ക്ക​ത്തെ കു​ഞ്ഞി​ബി (55), അം​ഗ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക സാ​വി​ത്രി (50), ഇ​ല്ലി​ക്ക​ള​യി​ലെ ഭാ​വ​ന (12), പ​ര​വ​ന​ടു​ക്ക​ത്തെ കു​ഞ്ഞി​രാ​മ​ന്‍ (78), കൈ​ന്താ​റി​ലെ ക​മ​ലാ​ക്ഷി (51) എ​ന്നി​വ​രെ​യാ​ണ് നാ​യ ക​ടി​ച്ച​ത്. ഇ​വ​രെ കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.