ഇന്നലെ 409 പേ​ര്‍ കോ​വി​ഡ് ​മു​ക്ത​ർ
Wednesday, October 21, 2020 1:00 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 409 പേ​ര്‍ കൂടി കോ​വി​ഡ് ​മു​ക്ത​രാ​യി. 145 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 141 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ മൂ​ന്നു​പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: കാ​സ​ര്‍​ഗോ​ഡ്-23, ബേ​ഡ​ഡു​ക്ക-15, ചെ​മ്മ​നാ​ട്, മു​ളി​യാ​ര്‍-10, ബ​ളാ​ല്‍-​ഒ​ന്പ​ത്, ചെ​ങ്ക​ള, മം​ഗ​ല്‍​പ്പാ​ടി-​ആ​റ്, നീ​ലേ​ശ്വ​രം, പി​ലി​ക്കോ​ട്, ഉ​ദു​മ-​അ​ഞ്ച്, പ​ന​ത്ത​ടി, കോ​ടോം-​ബേ​ളൂ​ര്‍, അ​ജാ​നൂ​ര്‍, ചെ​റു​വ​ത്തൂ​ര്‍, പ​ട​ന്ന, തൃ​ക്ക​രി​പ്പൂ​ര്‍-​നാ​ല്, കാ​ഞ്ഞ​ങ്ങാ​ട്, കാ​റ​ഡു​ക്ക, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍-​മൂ​ന്ന്, ക​ള്ളാ​ര്‍, കു​റ്റി​ക്കോ​ല്‍, പ​ള്ളി​ക്ക​ര, മ​ടി​ക്കെ, മ​ധൂ​ര്‍, പു​ത്തി​ഗെ-​ര​ണ്ട്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, പു​ല്ലൂ​ര്‍-​പെ​രി​യ, ക​യ്യൂ​ര്‍-​ചീ​മേ​നി, കു​മ്പ​ള, കും​ബ​ഡാ​ജെ, മീ​ഞ്ച-​ഒ​ന്ന്.
ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 16,890 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 13,887 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
വീ​ടു​ക​ളി​ല്‍ 3,639 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 896 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4,535 പേ​രാ​ണ്. പു​തി​യ​താ​യി 204 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 1,957 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു (ആ​ര്‍​ടി​പി​സി ആ​ര്‍ 512, ആ​ന്‍റി​ജ​ന്‍- 1445). ഇ​തു​വ​രെ 1,18,046 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 290 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 275 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 120 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 303 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.