കൊ​ക്കാ​നി​ശേ​രി, കാ​ങ്കോ​ല്‍ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മോ​ഷ​ണം
Tuesday, October 20, 2020 12:54 AM IST
പ​യ്യ​ന്നൂ​ര്‍: കാ​ങ്കോ​ല്‍ ശി​വ​ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​പ​ക്ഷേ​ത്ര​മാ​യ ക​ള​രി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും കൊ​ക്കാ​നി​ശേ​രി നി​ക്കു​ന്ന​ത്ത് ക​ള​രി​യാ​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​ള​രി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ ഭ​ണ്ഡാ​രം പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തു​ക​യും ശി​വ​ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന ഭ​ണ്ഡാ​രം ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി ക്ഷേ​ത്രം തു​റ​ക്കാ​ന്‍ വ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ക്ഷേ​ത്രം ചെ​യ​ര്‍​മാ​നെ​യും എ​ക്‌​സി​ക്യീ​ട്ടീ​വ് ഓ​ഫീ​സ​റെ​യും അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.
കൊ​ക്കാ​നി​ശേ​രി നി​ക്കു​ന്ന​ത്ത് ക​ള​രി​യാ​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ ഭ​ണ്ഡാ​ര​ങ്ങ​ളും ഓ​ഫീ​സ് മു​റി​യി​ലെ അ​ല​മാ​ര​യും ത​ക​ര്‍​ത്താ​ണ് ക​വ​ര്‍​ച്ച. ക്ഷേ​ത്ര​ത്തി​നു​മു​ന്നി​ലെ​യും കു​ളി​യ​ന്‍ ത​റ​യി​ലെ​യും ഭ​ണ്ഡാ​ര​ത്തി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്തും ഓ​ഫീ​സ് മു​റി​യി​ലെ അ​ല​മാ​ര കു​ത്തി​തു​റ​ന്നു​മാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. ആ​റു മാ​സം മു​മ്പാ​ണ് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ള്‍ ഭ​ണ്ഡാ​രം തു​റ​ന്ന​ത്.