വരൂ വാനം നോക്കാം
Sunday, October 18, 2020 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മാ​വു​ങ്കാ​ല്‍ മ​ഞ്ഞം​പൊ​തി​ക്കു​ന്ന് ടൂ​റി​സം പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വൃ​ത്തി​ക​ള്‍ ന​വം​ബ​ര്‍ മാ​സ​ത്തോ​ടെ ആ​രം​ഭി​ക്കാ​ന്‍ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ച 4,97,50,000 രൂ​പ​യു​ടെ പ​ദ്ധ​തി​രേ​ഖ​യ്ക്ക് ടൂ​റി​സം വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു.

ര​ണ്ട് വി​ല്ലേ​ജു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന മ​ഞ്ഞം​പൊ​തി​ക്കു​ന്നി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം റ​വ​ന്യൂ വ​കു​പ്പി​ല്‍ നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടാ​ണ് ടൂ​റി​സം വ​കു​പ്പി​ന് ഉ​പ​യോ​ഗാ​നു​മ​തി ന​ല്‍​കി​യ​ത്. അ​ജാ​നൂ​ര്‍ വി​ല്ലേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ഭാ​ഗ​ത്തി​നാ​ണ് ഇ​പ്പോ​ള്‍ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ ബ​ല്ല വി​ല്ലേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന സ്ഥ​ല​ത്തി​നു കൂ​ടി ടൂ​റി​സം വ​കു​പ്പി​ന് ഉ​പ​യോ​ഗാ​നു​മ​തി ന​ല്‍​കും.

കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഇ​ക്കോ സെ​ന്‍​സി​റ്റീ​വ് ആ​സ്ട്രോ ടൂ​റി​സം പ്രോ​ജ​ക്ടാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ യാ​ഥാ​ര്‍​ത്ഥ്യ​മാ​വു​ക. മ​ല​മു​ക​ളി​ല്‍ ആ​ധു​നി​ക ടെ​ലി​സ്‌​കോ​പ്പ് സ്ഥാ​പി​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ആ​കാ​ശ​കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ക്കാ​നും നി​രീ​ക്ഷ​ണ​ത്തി​നു​മു​ള്ള അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് ഡി​ടി​പി​സി സെ​ക്ര​ട്ട​റി ബി​ജു രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

മ​ഞ്ഞം​പൊ​തി​ക്കു​ന്നി​ല്‍ എ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നോ​ടൊ​പ്പം കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​വും ബേ​ക്ക​ല്‍ കോ​ട്ട​യും ക​ട​ലും ഉ​ള്‍​പ്പെ​ടെ​യു​ള്ള ദൂ​ര​ക്കാ​ഴ്ച​ക​ള്‍ കു​ന്നി​ന്‍​മു​ക​ളി​ല്‍ നി​ന്ന് ആ​സ്വ​ദി​ക്കാ​നു​ള്ള ബൈ​നോ​ക്കു​ല​ര്‍ സം​വി​ധാ​ന​ങ്ങ​ളും വാ​ന​നി​രീ​ക്ഷ​ണ​ത്തി​നു​ള്ള ടെ​ലി​സ്‌​കോ​പ്പും സ്ഥാ​പി​ക്കും. മ്യൂ​സി​ക്ക​ല്‍ ഫൗ​ണ്ടെ​യ്ന്‍, ഇ​രി​പ്പി​ട​ങ്ങ​ള്‍, സെ​ല്‍​ഫി പോ​യി​ന്‍റു​ക​ള്‍, ല​ഘു​ഭ​ക്ഷ​ണ​ശാ​ല, പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ജ്ജീ​ക​രി​ക്കും. 150 കാ​റു​ക​ള്‍​ക്കും 20 ബ​സു​ക​ള്‍​ക്കും 500 ടൂ​വീ​ല​റു​ക​ള്‍​ക്കും ഒ​രേ സ​മ​യം പാ​ര്‍​ക്ക് ചെ​യ്യാ​വു​ന്ന രീ​തി​യി​ലാ​ണ് പാ​ര്‍​ക്കിം​ഗ് സോ​ണ്‍ നി​ര്‍​മി​ക്കു​ക. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ല്‍ നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​റാ​ണ് മ​ഞ്ഞം​പൊ​തി​ക്കു​ന്നി​ലേ​ക്കു​ള്ള ദൂ​രം. ടൂ​റി​സം വ​കു​പ്പി​ന്‍റെ എം​പാ​ന​ല്‍​ഡ് ആ​ര്‍​ക്കി​ടെ​ക്ടു​മാ​രാ​യ പ്ര​മോ​ദ് പാ​ര്‍​ത്ഥ​ന്‍, സി.​പി. സു​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്.