ചെ​ങ്ക​ള ബാ​ങ്ക് ഭ​ര​ണ​ സ​മി​തി​ക്ക് സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്
Sunday, October 18, 2020 1:18 AM IST
കാ​സ​ര്‍​ഗോ​ഡ്: സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ങ്ക​ള സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ക്ക് സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്. ജി​ല്ലാ സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ (ജ​ന​റ​ല്‍) ചു​മ​ത​ല വ​ഹി​ക്കു​ന്ന എ. ​ഷാ​ജ​നാ​ണ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​നും സെ​ക്ര​ട്ട​റി​ക്കും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍​ക്കും നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. നോ​ട്ടീ​സ് ല​ഭി​ച്ച് 15 ദി​വ​സ​ത്തി​ന​കം നേ​രി​ട്ടോ ത​പാ​ല്‍ മു​ഖേ​ന​യോ മ​റു​പ​ടി ന​ല്‍​കാ​നും ന​വം​ബ​ര്‍ ആ​റി​ന് നേ​രി​ട്ട് ഹാ​ജ​രാ​കാ​നു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട് ബാ​ങ്ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഭ​ര​ണ​ത്തി​ലാ​കാ​നു​ള്ള സാ​ധ്യ​ത​യേ​റി.

സ​ഹ​ക​ര​ണ നി​യ​മ​ത്തി​ന്‍റെ 32-ാം വ​കു​പ്പ് പ്ര​കാ​രം ഭ​ര​ണ​സ​മി​തി​യെ നീ​ക്കം​ചെ​യ്യാ​തി​രി​ക്കാ​നു​ള്ള കാ​ര​ണം ബോ​ധി​പ്പി​ക്കാ​നാ​ണ് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്ന​ത്. ഭ​ര​ണ​സ​മി​തി​യി​ലെ കോ​ണ്‍​ഗ്ര​സ്-​ലീ​ഗ് അം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ങ്ങ​ളാ​ണ് പി​ന്നീ​ട് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളി​ലേ​ക്ക് വ​ഴി​തു​റ​ന്ന​ത്. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ലീ​ഗി​ലെ മു​ഹ​മ്മ​ദ്കു​ഞ്ഞി ക​ട​വ​ത്ത് സ​ഹ​ക​ര​ണ​വ​കു​പ്പി​ന് ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബാ​ങ്കി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.