ഹൊ​സ്ദു​ർ​ഗി​ലെ പ​ഴ​യ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി തു​ട​ങ്ങ​ണം: ല​യ​ൺ​സ് ക്ല​ബ്
Sunday, October 18, 2020 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ് ടൗ​ണി​ലു​ള്ള പ​ഴ​യ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി തു​ട​ങ്ങ​ണ​മെ​ന്ന് ബേ​ക്ക​ൽ ഫോ​ർ​ട്ട് ല​യ​ൺ​സ് ക്ല​ബ് ആ​വ​ശ്യ​പ്പെ​ട്ടു. കാ​ഞ്ഞ​ങ്ങാ​ട്ടെ ജി​ല്ലാ ആ​ശു​പ​ത്രി​യെ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി​യ​തോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​യെ ആ​ശ്ര​യി​ച്ചി​രു​ന്ന നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ മ​റ്റു​പ​ല ആ​ശു​പ​ത്രി​ക​ളും ക​യ​റി​യി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.
കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ൽ പു​തി​യ​കോ​ട്ട​യി​ൽ നേ​ര​ത്തെ ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ ഇ​പ്പൊ​ൾ താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്രീ​യ വി​ദ്യാ​ല​യം സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. പ​ഴ​യ ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​ക്ക് വേ​ണ്ടി പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ടം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഈ ​കെ​ട്ടി​ട​വും പ​ഴ​യ ആ​ശു​പ​ത്രി കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളും ചേ​ർ​ത്ത് ഒ​രു ജ​ന​റ​ൽ ആ​ശു​പ​ത്രി സ്ഥാ​പി​ച്ചാ​ൽ അ​ത് ഹൊ​സ്ദു​ർ​ഗ്, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഏ​റ്റ​വും ഉ​പ​കാ​ര​പ്ര​ദ​മാ​കും. ആ​രോ​ഗ്യ​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഈ ​സ്ഥ​ല​വും കെ​ട്ടി​ട​ങ്ങ​ളും ദീ​ർ​ഘ വീ​ക്ഷ​ണ​ത്തോ​ടെ ഉ​പ​യോ​ഗി​ച്ചാ​ൽ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ ഇ​വി​ടെ​ത്ത​ന്നെ ല​ഭ്യ​മാ​ക്കാ​ൻ പ​റ്റും. ഈ ​വി​ഷ​യ​ത്തി​ൽ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ഉ​ണ്ടാ​വ​ണ​മെ​ന്നും ല​യ​ൺ​സ് ക്ല​ബ് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൗ​ക്ക​ത്ത​ലി, സി.​എം. നൗ​ഷാ​ദ്, ഹാ​റൂ​ൺ ചി​ത്താ​രി, അ​ഷ്റ​ഫ് കൊ​ള​വ​യ​ൽ, ബ​ഷീ​ർ കു​ശാ​ൽ, സു​രേ​ഷ് പു​ളി​ക്കാ​ൽ, ഫൈ​സ​ൽ, സി.​എ​ച്ച്. ഷ​റ​ഫു​ദ്ദീ​ൻ, ഹം​സ തൗ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.