കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രേ കെ​സി​വൈ​എം നി​ൽപ്പ് ​സ​മ​രം സം​ഘ​ടി​പ്പി​ക്കും
Wednesday, September 30, 2020 1:23 AM IST
ക​ണ്ണൂ​ർ: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ശ​ബ്ദ​വോ​ട്ടോ​ടെ പാ​സാ​ക്കി​യ ഫാ​ര്‍​മേ​ഴ്സ് പ്രൊ​ഡ്യൂ​സ് ട്രേ​ഡ് ആ​ന്‍​ഡ് കൊ​മേ​ഴ്സ് ഓ​ർ​ഡി​ന​ന്‍​സ് 2020, ഫാ​ര്‍​മേ​ഴ്സ് എ​ഗ്രി​മെ​ന്‍റ് ഓ​ണ്‍​പ്രൈ​സ് അ​ഷ്വ​റ​ന്‍​സ് ആ​ന്‍​ഡ് ഫാം ​സ​ര്‍​വീ​സ് ഓ​ഡി​ന​ന്‍​സ്, എ​സ​ന്‍​ഷ്യ​ല്‍ ക​മ്മോ​ഡി​റ്റീ​സ് ഓ​ഡി​ന​ന്‍​സ് എ​ന്നീ കാ​ര്‍​ഷി​ക പ​രി​ഷ്കാ​ര ബി​ല്ലു​ക​ള്‍​ക്കെ​തി​രെ കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ ര​ണ്ട് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ക​ർ​ഷ​ക​സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ക്കും. ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​ന്ന ബി​ല്ലി​നെ​തി​രെ അ​തി​രൂ​പ​ത​യി​ലെ 16 മേ​ഖ​ല, യൂ​ണി​റ്റ് ത​ല​ങ്ങ​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ നി​ല്പു​സ​മ​രം സം​ഘ​ടി​പ്പി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ന​ട​ക്കു​ന്ന സ​മ​ര​ത്തി​നു കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി​പി​ൻ മാ​റു​കാ​ട്ടു​കു​ന്നേ​ൽ, സി​സ്റ്റ​ർ പ്രീ​തി മ​രി​യ, അ​മ​ൽ​ജോ​യി കൊ​ന്ന​ക്ക​ൽ, നീ​ന ബേ​ബി, ടോ​ണി ജോ​സ​ഫ്, സ​നീ​ഷ് പാ​റ​യി​ൽ, ജി​ൻ​സ് മാ​മ്പു​ഴ​ക്ക​ൽ, കെ.​ഐ​ശ്വ​ര്യ, ജി​തി​ൻ മു​ട​പ്പാ​ല, എ​ബി​ൻ കു​മ്പു​ക്ക​ൽ, വി.​ജെ.​ചി​ഞ്ചു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.