കാ​സ​ര്‍​ഗോ​ട്ട് നി​ന്ന് കാ​ണാ​താ​യ സ്‌​കൂ​ട്ട​ര്‍ കാ​ഞ്ഞ​ങ്ങാ​ട്ട് ഉപേക്ഷിച്ച നിലയിൽ
Monday, September 28, 2020 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഒ​രാ​ഴ്ച മു​മ്പ് കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തു​നി​ന്ന് കാ​ണാ​താ​യ സ്‌​കൂ​ട്ട​ര്‍ കാ​ഞ്ഞ​ങ്ങാ​ട് ആ​റ​ങ്ങാ​ടി​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​ള​ങ്ക​ര സ്വ​ദേ​ശി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഉ​സ്മാ​ന്‍ ക​ട​വ​ത്തി​ന്‍റെ സ്‌​കൂ​ട്ട​റാ​ണ് ആ​റ​ങ്ങാ​ടി​യി​ലെ മ​സ്ജി​ദി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ളും അ​തേ​പ​ടി ഉ​ണ്ടാ​യി​രു​ന്നു. 17 ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ഉ​സ്മാ​ന്‍ കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ന​ടു​ത്തു​ള്ള ഷോ​പ്പിം​ഗ് മാ​ളി​നു മു​ന്നി​ല്‍ വാ​ഹ​നം നി​ര്‍​ത്തി അ​ടു​ത്തു​ള്ള ക​ട​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. അ​ഞ്ച് മി​നി​ട്ടു ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴേ​ക്കും സ്‌​കൂ​ട്ട​ര്‍ മോ​ഷ​ണം പോ​വു​ക​യാ​യി​രു​ന്നു. അ​ജ്ഞാ​ത​നാ​യ വ്യ​ക്തി സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ടു​ത്തു​ള്ള ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് ല​ഭി​ച്ചി​രു​ന്നു.കാ​സ​ര്‍​ഗോ​ഡ് - കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ങ്ങ​ളി​ല്‍ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ മാ​ത്രം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്തി​ലേ​റെ കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍ പി​ന്നീ​ട് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​തി​ല്‍ അ​ധി​കം മോ​ഷ​ണ​ങ്ങ​ളും പ​ക​ല്‍ സ​മ​യ​ത്താ​ണ് ന​ട​ന്ന​ത്. മി​ക്ക സം​ഭ​വ​ങ്ങ​ളി​ലും അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ള്‍​ക്കാ​യി വാ​ഹ​നം നി​ര്‍​ത്തി താ​ക്കോ​ല്‍ അ​തി​ല്‍ ത​ന്നെ വ​ച്ച് ഇ​റ​ങ്ങി​യ​വ​ര്‍​ക്കാ​ണ് വാ​ഹ​നം ന​ഷ്ട​പ്പെ​ട്ട​ത്. വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ള്‍ പോ​ലും എ​ടു​ക്കാ​തെ ദൂ​രെ എ​വി​ടെ​യെ​ങ്കി​ലും ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ് പി​ന്നീ​ട് ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. മാ​ന​സി​ക​വൈ​ക​ല്യ​മു​ള്ള വ്യ​ക്തി​ക​ളോ സാ​മൂ​ഹ്യ​വി​രു​ദ്ധ​രോ ആ​ണ് സം​ഭ​വ​ങ്ങ​ള്‍​ക്കു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.