10 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​ൺ​ലൈ​ൻ സേ​വ​നം
Monday, September 28, 2020 1:03 AM IST
കാ​സ​ര്‍​ഗോ​ഡ്: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നു​ള്ള സേ​വ​ന​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലോ​ക്ക​ല്‍ ഗ​വേ​ര്‍​ണ​ന്‍​സ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം പ​ദ്ധ​തി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ലെ പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​പ്പാ​ക്കും. ജ​ന​ന മ​ര​ണ ര​ജി​സ്ട്രേ​ഷ​ന്‍ അ​ട​ക്കം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്ന് ല​ഭ്യ​മാ​കു​ന്ന ഇ​രു​നൂ​റി​ല​ധി​കം സേ​വ​ന​ങ്ങ​ള്‍​ക്കു​ള്ള അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും അ​പ്പീ​ലു​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും ഓ​ണ്‍​ലൈ​ന്‍ ആ​യി അ​യ​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ഭി​ക്കു​ക. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.
തൃ​ക്ക​രി​പ്പൂ​ര്‍, വെ​സ്റ്റ് എ​ളേ​രി, കോ​ടോം ബേ​ളൂ​ര്‍, ക​ള്ളാ​ര്‍, കു​റ്റി​ക്കോ​ല്‍, ബേ​ഡ​ഡു​ക്ക, മീ​ഞ്ച, മ​ധൂ​ര്‍, പൈ​വ​ളി​ഗെ, വോ​ര്‍​ക്കാ​ടി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലോ​ക്ക​ല്‍ ഗ​വേ​ര്‍​ണ​ന്‍​സ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം ന​ട​പ്പാ​ക്കു​ന്ന​ത്. ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ അ​പേ​ക്ഷ​യ്ക്കൊ​പ്പം ന​ല്‍​കു​ന്ന ഇ ​മെ​യി​ല്‍ വി​ലാ​സ​ത്തി​ലും അ​പേ​ക്ഷ​ക​ന്‍റെ യൂ​സ​ര്‍ ലോ​ഗി​നി​ലും സേ​വ​ന​ങ്ങ​ളും സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളും അ​റി​യി​പ്പു​ക​ളും ല​ഭ്യ​മാ​കും. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖേ​ന​യും സേ​വ​ന​ങ്ങ​ളും സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളും കൈ​പ്പ​റ്റാം. ഇ​തോ​ടൊ​പ്പം നി​ല​വി​ലു​ള്ള രീ​തി​യി​ല്‍ ത​പാ​ല്‍ മാ​ര്‍​ഗ​വും പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഫ്ര​ണ്ട് ഓ​ഫീ​സ് വ​ഴി​യും അ​പേ​ക്ഷ​ക​ര്‍​ക്ക് സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കും. ഓ​പ്പ​ണ്‍ സോ​ഴ്സ് സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ കേ​ര​ള മി​ഷ​നാ​ണ് സോ​ഫ്റ്റ് വെ​യ​ര്‍ ത​യാ​റാ​ക്കി​യ​ത്.