മി​ക​വു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Monday, September 28, 2020 1:03 AM IST
പെ​രി​യ: കോ​ണ്‍​ഗ്ര​സ് കാ​ലി​യ​ടു​ക്കം യൂ​ണി​റ്റ് ക​മ്മി​റ്റി​ സം​ഘ​ടി​പ്പി​ച്ച മി​ക​വു​ത്സ​വം പ​രി​പാ​ടി​യി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു, എ​ല്‍​എ​സ്എ​സ് പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.​കാ​ലി​യ​ടു​ക്കം ഇ​ന്ദി​രാ​ഭ​വ​നി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഇ.​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ര്‍ കാ​ര്‍​ത്തി​കേ​യ​ന്‍, പ്ര​മോ​ദ് കാ​ലി​യ​ടു​ക്കം, കെ.​ബാ​ബു കാ​ലി​യ​ടു​ക്കം, വി.​ബാ​ല​ച​ന്ദ്ര​ന്‍, വി.​അ​നു​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.