മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ​മു​ന്ന​ണി വി​ശ​ദീ​ക​ര​ണ​ യോ​ഗം ന​ട​ത്തി
Monday, September 28, 2020 1:03 AM IST
രാ​ജ​പു​രം: കേ​ര​ള മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ദ്യം കേ​ര​ളം വി​ടു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി 10 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളും യു​വ​ജ​ന​ങ്ങ​ളും ഓ​ണ്‍​ലൈ​ന്‍ ഒ​പ്പി​ട്ട് ന​വം​ബ​ര്‍ ഒ​ന്നി​ന് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കു​ന്ന മ​ഹാ​നി​വേ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ​പു​ര​ത്ത് വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി.
രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​ര്‍​ജ് പു​തു​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്യ​വി​രു​ദ്ധ സ​മി​തി ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ.​തോം​സ​ണ്‍ കൊ​റ്റി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ തോ​മ​സ് രാ​ജ​പു​രം, വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ​ഖ​റി​യാ​സ് മാ​ങ്ങാ​ട്, ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​കെ.​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.