ടാ​റ്റാ ആ​ശു​പ​ത്രി​യെ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ചി​കി​ത്സാ​കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​ം
Monday, September 28, 2020 1:03 AM IST
കാ​സ​ര്‍​ഗോ​ഡ്: സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ചി​കി​ത്സ​യ്ക്കാ​യി ജ​ന​ങ്ങ​ള്‍​ക്ക് എ​ത്തി​ച്ചേ​രാ​ന്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​മു​ള്ള സ്ഥ​ല​മെ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ടാ​റ്റാ ആ​ശു​പ​ത്രി​യെ ഉ​ക്കി​ന​ടു​ക്ക​യി​ലെ കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​ധാ​ന സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ചി​കി​ത്സാ​കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു.യോ​ഗ​ത്തി​ല്‍ സൈ​ഫു​ദ്ദീ​ന്‍ കെ. ​മാ​ക്കോ​ട്, ഗ​ണേ​ശ​ന്‍ അ​ര​മ​ങ്ങാ​നം, ഹ​മീ​ദ് ചാ​ത്ത​ങ്കൈ, അ​ബ്ദു​ല്‍ റ​ഹി​മാ​ന്‍ ക​ല്ല​ട്ര, നി​യാ​സ് കു​ന്ന​രി​യ​ത്ത്, അ​നൂ​പ് ക​ള​നാ​ട് സം​ബ​ന്ധി​ച്ചു.

മ​ത്സ​ര​ പ​രീ​ക്ഷാ
പ​രി​ശീ​ല​നം ഇ​നി ഓ​ണ്‍​ലൈ​നിൽ

കാ​സ​ര്‍​ഗോ​ഡ്: ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ പിഎസ്​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍​ക്ക് സ​ജ്ജ​രാ​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഉ​ന്ന​തി സൗ​ജ​ന്യ പ​രി​ശീ​ല​ന പ​രി​പാ​ടി കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കും. നി​ല​വി​ലുള്ളവരാണ് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​ന​ത്തി​ലേ​ക്ക് മാ​റു​ക. ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ന​ട​ക്കും.​അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ല്‍ 12 വ​രെ ടെ​ലി​ഗ്രാം മെ​സേ​ജിം​ഗ് ആ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് പ​രി​ശീ​ല​നം. പ​രി​ശീ​ല​നാ​ര്‍​ഥി​ക​ള്‍ ​ആ​പ്പ് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യ​ണം. വീ​ഡി​യോ, ഓ​ഡി​യോ, പി​ഡി​എ​ഫ്, പ്ര​സ​ന്‍റേ​ഷ​ന്‍ രീ​തി​ക​ളാ​ണ് അ​ധ്യ​യ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക.മാ​തൃ​കാപ​രീ​ക്ഷ​ക​ളും ന​ട​ത്തും.