നാ​ദ​രൂ​പം മ​റ​ഞ്ഞു; ഈ​ണ​ങ്ങ​ള്‍ കൊ​ണ്ട് ഗാ​നാ​ര്‍​ച്ച​ന തീ​ര്‍​ത്ത് ഡെ​നീ​ഷ് കു​ര്യ​ന്‍
Sunday, September 27, 2020 1:02 AM IST
നീ​ലേ​ശ്വ​രം: പ്രാ​ദേ​ശി​ക ഗാ​ന​മേ​ള വേ​ദി​ക​ളി​ല്‍ എ​സ്പി​ബി സ്‌​പെ​ഷ​ലി​സ്റ്റാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന ഗാ​യ​ക​നാ​ണ് ക​രി​ന്ത​ളം കോ​ളം​കു​ള​ത്തെ ഡെ​നീ​ഷ് കു​ര്യ​ന്‍. ശ​ബ്ദ​ത്തി​ലും ഭാ​വ​ത്തി​ലും എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ പി​ന്തു​ട​ര്‍​ന്ന് വി​കാ​ര​മു​ള്‍​ക്കൊ​ണ്ട് പാ​ടു​മ്പോ​ള്‍ നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് ഓ​രോ ഗാ​ന​ത്തേ​യും ആ​രാ​ധ​ക​ര്‍ സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

കോ​വി​ഡി​ന്‍റെ കെ​ട്ട​കാ​ല​ത്ത് എ​സ്പി​ബി രോ​ഗ​ശ​യ്യ​യി​ലാ​യ​പ്പോ​ള്‍ ഡെ​നീ​ഷ് ആ​രാ​ധ​നാ​മൂ​ര്‍​ത്തി​യാ​യ ഗാ​യ​ക​ന്‍റെ രോ​ഗ​ശാ​ന്തി​ക്കാ​യി ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലെ 'ശ​ങ്ക​രാ നാ​ദ​ശ​രീ​രാ​പ​രാ' എ​ന്ന കീ​ര്‍​ത്ത​നം അ​തേ ഭാ​വ​ത്തി​ല്‍ ആ​ല​പി​ച്ച് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത് വ്യാ​പ​ക പ്ര​ചാ​രം നേ​ടി​യി​രു​ന്നു. കോ​വി​ഡി​ല്‍ നി​ന്ന് എ​സ്പി​ബി രോ​ഗ​മു​ക്തി നേ​ടി​യ​തി​ന്‍റെ വാ​ര്‍​ത്ത​ക​ള്‍​ക്കൊ​പ്പം ഡെ​നീ​ഷി​ന്‍റെ ഗാ​ന​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സൂ​പ്പ​ര്‍​ഹി​റ്റാ​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​തീ​ക്ഷ​ക​ളെ അ​ല്പാ​യു​സാ​ക്കി പ്രി​യ​ഗാ​യ​ക​ന്‍ വി​ട​വാ​ങ്ങി​യ​ത് ഡെ​നീ​ഷി​നും തീ​രാ​വേ​ദ​ന​യാ​യി.

ദൈ​വ​തു​ല്യ​നാ​യി കാ​ണു​ന്ന പ്രി​യ​ഗാ​യ​ക​നെ ഒ​രി​ക്ക​ല്‍ പോ​ലും നേ​രി​ട്ടു​കാ​ണാ​നാ​യി​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തോ​ടു​ള്ള തീ​രാ​ത്ത ആ​രാ​ധ​ന​യും വേ​ര്‍​പാ​ടി​ന്‍റെ ദു:​ഖ​വും ഈ​ണ​ങ്ങ​ളി​ല്‍ ചാ​ലി​ച്ച് ഗാ​നാ​ര്‍​ച്ച​ന ന​ട​ത്തു​ക​യാ​ണ് ഇ​പ്പോ​ള്‍ ഡെ​നീ​ഷ്. എ​സ്പി​ബി​യെ നേ​രി​ട്ടു​കാ​ണാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​ക്കി​ത്ത​രാ​മെ​ന്ന് സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ ഒ​രു ഗാ​യ​ക​ന്‍ ഉ​റ​പ്പു​ത​ന്ന​താ​യി​രു​ന്നു. പ​ക്ഷേ കോ​വി​ഡ് കാ​ലം വ​ന്ന​തോ​ടെ എ​ല്ലാം കൈ​വി​ട്ടു​പോ​യി.

എ​സ്പി​ബി​യെ പോ​ലെ​ത​ന്നെ സം​ഗീ​തം ശാ​സ്ത്രീ​യ​മാ​യി അ​ഭ്യ​സി​ക്കാ​തെ എ​ന്‍​ജി​നീ​യ​റിം​ഗ് മേ​ഖ​ല​യി​ല്‍ നി​ന്നാ​ണ് ഡെ​നീ​ഷും സം​ഗീ​ത​മേ​ഖ​ല​യി​ലേ​ക്കു വ​ന്ന​തെ​ന്ന സാ​മ്യ​വു​മു​ണ്ട്. ഐ​ടി​ഐ മെ​ക്കാ​നി​ക് ട്രേ​ഡ് ക​ഴി​ഞ്ഞ ഡെ​നീ​ഷി​ന് സം​ഗീ​ത​ത്തോ​ടു​ള്ള അ​ഭി​നി​വേ​ശം എ​ന്നും ഉ​ള്ളി​ല​ലി​ഞ്ഞ​താ​യി​രു​ന്നു. സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്ത് നാ​ട്ടി​ലെ സം​ഗീ​താ​ധ്യാ​പ​ക​രി​ല്‍ നി​ന്നും അ​ല്പ​സ്വ​ല്പം അ​ഭ്യ​സി​ച്ചി​രു​ന്നു. കു​ടും​ബ​പ്രാ​രാ​ബ്ധ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​ത് തു​ട​ര്‍​ന്നു​കൊ​ണ്ടു​പോ​കാ​നാ​യി​ല്ല.

ന്യൂ ​വോ​യ്‌​സ്, ടാ​ല​ന്‍റ് മ്യൂ​സി​ക്, ചൈ​ത്ര​വാ​ഹി​നി ക​ലാ​ക്ഷേ​ത്രം എ​ന്നീ ട്രൂ​പ്പു​ക​ള്‍​ക്കൊ​പ്പ​മാ​ണ് ഗാ​ന​മേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത്. മ​റ്റു സ​മ​യ​ങ്ങ​ളി​ല്‍ കോ​ളം​കു​ള​ത്തു​ത​ന്നെ ഓ​ട്ടോ ഡ്രൈ​വ​റാ​യും ജോ​ലി​ചെ​യ്യു​ന്നു. ക​ലാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നി​റ​ഞ്ഞ പി​ന്തു​ണ​യു​മാ​യി ഭാ​ര്യ സ​ന്ധ്യ​യും മ​ക്ക​ളാ​യ അ​മ​ലും അ​മ​യ​യും ഒ​പ്പ​മു​ണ്ട്.

ഭൂ​മി​യും വാ​ന​വും ക​ട​ന്ന് എ​സ്പി​ബി മ​ട​ങ്ങു​മ്പോ​ഴും അ​ദ്ദേ​ഹം ഇ​വി​ടെ അ​വ​ശേ​ഷി​പ്പി​ച്ച സം​ഗീ​തം വ​രാ​നി​രി​ക്കു​ന്ന ത​ല​മു​റ​ക​ള്‍​ക്കു​പോ​ലും അ​മൃ​ത​ധാ​ര​യാ​യി നി​ല​നി​ല്‍​ക്കും. അ​തി​നൊ​പ്പം ഒ​രു ക​ണി​ക​യാ​യെ​ങ്കി​ലും ഭാ​ഗ​ഭാ​ക്കാ​കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്‍റെ ചാ​രി​താ​ര്‍​ഥ്യം ത​ന്നെ മ​തി​യാ​കും ത​നി​ക്ക് മു​ന്നോ​ട്ടു​പോ​കാ​നെ​ന്ന് ഡെ​നീ​ഷ് പ​റ​യു​ന്നു.