ടാ​റ്റ ആ​ശു​പ​ത്രി തു​റ​ക്കാ​ത്ത​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വീ​ഴ്ച: കെ.​ശ്രീ​കാ​ന്ത്
Saturday, September 26, 2020 1:35 AM IST
ച​ട്ട​ഞ്ചാ​ല്‍: ടാ​റ്റ ഗ്രൂ​പ്പ് റി​ക്കാ​ര്‍​ഡ് വേ​ഗ​ത്തി​ല്‍ നി​ർ​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ഇ​നി​യും ചി​കി​ത്സ ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​ത് പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ പ​രാ​ജ​യ​മാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്റ് കെ. ​ശ്രീ​കാ​ന്ത്.
ആ​ശു​പ​ത്രി ഉ​ട​ന്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ഉ​ദു​മ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രോ​ഗ്യ​വ​കു​പ്പ് ജി​ല്ല​യെ കാ​ലാ​കാ​ല​ങ്ങ​ളാ​യി അ​വ​ഗ​ണി​ച്ചു വ​രി​ക​യാ​ണ്. ഇ​ട​തു സ​ര്‍​ക്കാ​ര്‍ പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ചെ​ന്ന മ​ന്ത്രി കെ. ​കെ.​ശൈ​ല​ജ​യു​ടെ അ​വ​കാ​ശ​വാ​ദം തെ​റ്റാ​ണ്. ജി​ല്ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ അ​നു​വ​ദി​ക്ക​പ്പെ​ട്ട ത​സ്തി​ക​ക​ളി​ല്‍ പ​ല​തും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
നി​യ​മി​ച്ച ഡോ​ക്ട​ര്‍​മാ​രെ പോ​ലും സ്ഥ​ലം​മാ​റ്റു​ന്നു. ജി​ല്ല​യി​ലെ ആ​രോ​ഗ്യ​രം​ഗം ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കെ.​ടി.​പു​രു​ഷോ​ത്ത​മ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ. ​വേ​ലാ​യു​ധ​ന്‍, എ.​സ​ദാ​ന​ന്ദ റൈ,​മ​നു​ലാ​ല്‍ മേ​ല​ത്ത്, എ​ന്‍.​ബാ​ബു​രാ​ജ്, ജ​യ​കു​മാ​ര്‍ മാ​ന​ടു​ക്കം, ധ​ന​ഞ്ജ​യ​ന്‍ മ​ധൂ​ര്‍, രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, രാ​ജേ​ഷ് കൈ​ന്താ​ര്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.