‘തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണം’
Saturday, September 26, 2020 1:35 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റാ​നു​ള്ള ദ്രു​ത​ഗ​തി​യി​ലു​ള്ള തീ​രു​മാ​നം യു​ക്തി​സ​ഹ​മ​ല്ലെ​ന്നും നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും വെ​ള്ള​രി​ക്കു​ണ്ട് ടൗ​ൺ വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റും താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി അം​ഗ​വു​മാ​യ ബാ​ബു കോ​ഹി​നൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഓ​ർ​ത്തോ, കാ​ർ​ഡി​യോ​ള​ജി, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രീ​ഷ​ൻ, ഇ​എ​ൻ​റ്റി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ 32 സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​ർ അ​ട​ക്കം 38 ഓ​ളം ഡോ​ക്ട​ർ​മാ​രും അ​നു​ബ​ന്ധ സൗ​ക​ര്യ​മു​ള്ള​തു​മാ​യ ജി​ല്ലാ ആ​ശു​പ​ത്രി മ​ല​യോ​ര​മേ​ഖ​ല​യി​ലെ മു​ന്നൂ​റോ​ളം പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​വാ​സി​ക​ൾ അ​ട​ക്കം സാ​ധാ​ര​ണ​ക്കാ​ർ അ​ട​ങ്ങു​ന്ന നി​ർ​ധ​ന രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ചി​കി​ത്സാ​കേ​ന്ദ്ര​മാ​ണ്. കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കു​ക വ​ഴി വി​പു​ല​മാ​യ​തും ചി​ല​വ് കു​റ​ഞ്ഞ​തു​മാ​യാ വി​ദ​ഗ്ധ​ചി​കി​ത്സ സൗ​ക​ര്യ​മാ​ണ് ന​ഷ്ട​പ്പെ​ടു​ന്ന​ത്.
മാ​ത്ര​മ​ല്ല ഡെ​ങ്കി​പ്പ​നി പോ​ലു​ള്ള കൗ​ണ്ട് കു​റ​യു​ന്ന രോ​ഗ​ങ്ങ​ൾ​ക്ക് പ്ലേ​റ്റ് ലെ​റ്റ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള വി​പു​ല​മാ​യ ബ്ല​ഡ് ബാ​ങ്ക് സൗ​ക​ര്യം ഉ​ള്ള​തും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മാ​ത്ര​മാ​ണ്. 600 - 800 രോ​ഗി​ക​ൾ എ​ത്തു​ന്ന ചി​കി​ത്സാ സൗ​ക​ര്യ​മു​ള്ള ജി​ല്ലാ ആ​ശു​പ​ത്രി​യെ കോ​വി​ഡ് ആ​ശു​പ​ത്രി ആ​ക്കു​ന്ന​ത് ദു​ർ​ബ​ല വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട രോ​ഗി​ക​ളോ​ടു​ള്ള അ​നീ​തി​യാ​ണ്. അ​ധി​കൃ​ത​ർ കോ​വി​ഡ് ആ​ശു​പ​ത്രി ആ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും അ​ദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു.